

ദുബൈ: മനുഷ്യക്കടത്ത്, വ്യാജ സ്വദേശിവൽക്കരണം, തൊഴിലാളികളുമായുള്ള ബന്ധത്തിൽ നടപ്പാക്കേണ്ട ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക എന്നീ വിഷയങ്ങളിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കാൻ യുഎഇ. യുഎഇയിലെ ബിസിനസ് സെന്ററുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
യുഎഇയിലെ ബിസിനസ് സെന്ററുകൾ അവരുടെ ജീവനക്കാർക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) സംവിധാനങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് അവരെ മുൻകൂട്ടി അന്വേഷിക്കണമെന്ന് നിർദ്ദേശം.
മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിന്തുണ നൽകുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളെയാണ് ബിസിനസ് സെന്ററുകൾ എന്ന് വിശേഷിപ്പിക്കുന്നത്.
ഉപഭോക്തൃ ഡേറ്റയുടെയും രേഖകളുടെയും സ്വകാര്യത കേന്ദ്രങ്ങൾ നിലനിർത്തണം. ലംഘനങ്ങൾ നടത്തിയതായി തെളിയിക്കപ്പെട്ടാൽ ആ ബിസിനസ് സെന്ററിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സെന്ററിന് മേൽ യുഎഇയിലെ നിയമപരമായ ഉപരോധങ്ങളും പിഴകളും ബാധകമാകുമെന്നും പുതിയ നിയമം പറയുന്നു.
> ബിസിനസ് സെന്ററിന് ലൈസൻസുള്ള അംഗീകൃത പ്രവർത്തന പരിധിക്ക് പുറത്ത് പ്രവർത്തിക്കൽ
> ബിസിനസ് സെന്ററിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുമായി സ്ഥിരവും വിശ്വാസ്യയോഗ്യവുമായ തൊഴിൽ ബന്ധത്തിന്റെ അഭാവം
> മനുഷ്യക്കടത്ത്
> വർക്ക് പെർമിറ്റ് ലഭിക്കാതെ ഒരു തൊഴിലാളിയെ ജോലിക്കെടുക്കുകയോ നിയമിക്കുകയോ ചെയ്യുക.
> വർക്ക് പെർമിറ്റ് നൽകിയിട്ടുള്ള ഒരു തൊഴിലാളിക്ക് ആ ജോലി നൽകുന്നതിൽ പരാജയപ്പെടുക.
> ആവശ്യമായ വ്യവസ്ഥകൾ പാലിക്കാതെയും അതനുസരിച്ച് അവരുടെ പദവി ക്രമീകരിക്കാതെയും ഒരു ജീവനക്കാരനെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുക.
> മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന് തെറ്റായ ഡേറ്റാ, രേഖകൾ അല്ലെങ്കിൽ വിവരങ്ങൾ നൽകൽ
> 'വ്യാജ സ്വദേശിവൽക്കരണ' പ്രവർത്തനങ്ങളിൽ ഏർപ്പെടുക
മന്ത്രാലയത്തിന്റെ സംവിധാനങ്ങളിലേക്ക് അനുമതി ലഭിച്ചിട്ടുള്ള ബിസിനസ് സെന്റർ ജീവനക്കാർ അത് ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‌താൽ, അവരെ നിയമനടപടികൾക്കായി ജുഡീഷ്യറിയിലേക്ക് റഫർ ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates