നിയോം: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മനുഷ്യാവകാശ മൂല്യങ്ങൾക്കായി വാദിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് ആരംഭിച്ചതാണ് വാർഷിക രക്തദാന ക്യാംപെയിൻ. അതിന്റെ ഭാഗമായാണ് അദ്ദേഹം തന്നെ രക്തം ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. മാനുഷികമൂല്യങ്ങളുള്ള ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയ ഭരണാധികാരിയാണ് അദ്ദേഹം. സൗദി വിഷൻ 2030 ന്റെ സമഗ്രമായ ക്ഷേമം ആസ്വദിക്കുന്ന ഊർജ്ജസ്വലമായ ഒരു സമൂഹം എന്ന ലക്ഷ്യത്തിന് അനുസൃതമായി, സമൂഹ പങ്കാളിത്തം വളർത്തുന്നതിനും, സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും,ദേശീയ ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണിത്.
നേരത്തെ കോവിഡ് -19 വാക്സിൻ സ്വീകരിച്ചുകൊണ്ടും അവയവദാന സമ്മത പത്രത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ടും അദ്ദേഹത്തിന്റെ മാതൃകപരമായ പ്രവർത്തനങ്ങൾ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയിരുന്നു.
സ്വമേധയായുള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തുടനീളം രക്തം ആവശ്യമായി വരുന്നവർക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുന്നതിനും രക്ത വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെയും അവബോധം വളർത്തുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം. രക്തം, പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകൾ നൽകുന്നതിലൂടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. 2024-ൽ, രാജ്യവ്യാപകമായി 800,000-ത്തിലധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു.
സ്വമേധയാ ഉള്ള മാനുഷിക പ്രവർത്തനങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാനും ജീവൻ രക്ഷിക്കുന്നതിന് ഇത്തരം മാനുഷികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും അങ്ങനയൊരു സംസ്കാരം സ്വീകരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമാണ് അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates