സര്‍ക്കാര്‍ ജോലി പാര്‍ട്ട് ടൈം ചെയ്യാം; മുതിര്‍ന്ന പൗരന്മാര്‍, വിരമിച്ചവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് അവസരം, ഷാര്‍ജയില്‍ നിര്‍ണായക പ്രഖ്യാപനം

Sharjah
Sharjah unveils dual tunnel project
Edited By:
Updated on
1 min read

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പാര്‍ട്ട് ടൈം എംപ്ലോയ്‌മെന്റ് സംവിധാനം നടപ്പാക്കാന്‍ അനുമതി നല്‍കി ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. മുതിര്‍ന്ന പൗരന്മാര്‍, കുടുംബനാഥകളായ സ്ത്രീകള്‍, വിരമിച്ചവര്‍ എന്നിവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സൗകര്യപ്രദമായ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്യുകയോ അല്ലെങ്കില്‍ നിശ്ചിത ദിവസേനയുള്ള മണിക്കൂറുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാവുന്ന രീതിയിലാണ് പുതിയ പാര്‍ട്ട് ടൈം സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Sharjah
ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും; നോര്‍ക്ക കെയര്‍ പ്ലസ് അക്ഷയ സെന്ററുകള്‍ വഴി, അറിയേണ്ടതെല്ലാം

പദ്ധതിയുടെ ഭാഗമായി 1,000 പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ക്ക് അംഗീകാരമായി. ഷാര്‍ജ സര്‍ക്കാര്‍ വകുപ്പുകളില്‍ 1,200 യുഎഇ പൗരന്മാരെ നിയമിക്കാനും ഉത്തരവായി. ഷാര്‍ജ റേഡിയോ ആന്‍ഡ് ടെലിവിഷന്റെ 'ഡയറക്ട് ലൈന്‍' പരിപാടിയിലൂടെ ഷാര്‍ജ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സാബിയാണ് പ്രഖ്യാപനം നടത്തിയത്.

മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ കഴിയാത്ത എന്നാല്‍ ജോലിയില്‍ തുടരാനോ തിരിച്ച് ജോലിയില്‍ പ്രവേശിക്കാനോ ആഗ്രഹിക്കുന്ന പ്രായമായ പൗരന്മാര്‍, സ്ത്രീകള്‍, വിരമിച്ചവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി. യോഗ്യതയുള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസമോ ഒരു നിശ്ചിത ജോലി സമയമോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. വിരമിച്ചവരുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും സര്‍ക്കാരിന് പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഷാര്‍ജ സര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ചവരുടെയും മിനിമം ജീവിത നിലവാരം പ്രതിമാസം 20,000 ദിര്‍ഹമായി ഉയര്‍ത്തിയത് ഉള്‍പ്പെടെയുള്ള പുതിയ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Sharjah
എമിറാത്തി കോഫിയും ഈന്തപ്പഴവും; ഹോട്ടലുകളുടെ സ്വഭാവം മാറും, സന്ദര്‍ശകരെ 'അസ്സലായി' സ്വീകരിക്കാന്‍ അബുദാബി
Sharjah
ദുബൈയുടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ; എങ്ങനെ അപേക്ഷിക്കാം, ആര്‍ക്കൊക്കെ അപേക്ഷിക്കാം
Summary

Sharjah approves part-time employment system for elderly, wives and retirees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com