ദുബൈയിലെ ഷെയർ ടാക്സി വൻ ഹിറ്റ്; കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

കുറഞ്ഞ നിരക്കിൽ അതിവേഗം യാത്ര ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരേ സ്ഥലത്തേക്ക് യാത്രചെയ്യുന്ന ഒന്നിലധികം യാത്രക്കാർക്ക് ഒരു വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകുന്നതാണ് ഷെയർ ടാക്സി സർവീസ്.
Dubai taxi
Dubai to Expand Share Taxi Services to More Locations @UAEProleague_En
Updated on
1 min read

ദുബൈ: ​ കൂടുതൽ സ്ഥലങ്ങളിലേക്ക്​ ഷെയർ ടാക്സി സർവിസ് ആരംഭിക്കാൻ യു എ ഇ ഒരുങ്ങുന്നു. ദുബൈ വേൾഡ് ട്രേഡ് സെന്‍റർ,ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നീ ലൊക്കേഷനുകളിൽ​ കൂടി സർവിസ്​ ആരംഭിക്കും. ഷെയർ ടാക്സി സംവിധാനത്തിന് എമിറേറ്റ്സിലെ ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. അത് കൊണ്ടാണ് കൂടുതൽ സ്ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദു​ബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

Dubai taxi
ചുളിയില്ല, കറ പിടിക്കില്ല, യൂണിഫോം ഇനി പരിസ്ഥിതി സൗഹൃദം; മാറ്റവുമായി ദുബൈ ആർ ടി എ

കഴിഞ്ഞ വർഷമാണ് ഷെയർ ടാക്സി സർവിസ് സർവീസ് ദുബൈയിൽ ആരംഭിച്ചത്. ദുബൈയിലെ ഇബ്​ൻ ബത്തൂത്ത മാളിൽ നിന്ന്​ അബൂദബിയിലെ അൽ വഹ്​ദ മാളിലേക്കായിരുന്നു ആദ്യമായി സർവിസ് നടത്തിയത്. ഒരു വർഷത്തിനിടെ ഈ റൂട്ടിൽ ഷെയർ ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ 228 ശതമാനം വർധനവ് രേഖപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള റൂട്ടുകളിലും ഫീൽഡ് സ്റ്റഡി നടത്താൻ അധികൃതർ തീരുമാനിച്ചത്. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഷെയർ ടാക്സി സർവിസ് വ്യാപിപ്പിക്കുന്നത്.

Dubai taxi
  എ​യ​ർ ടാ​ക്സി പരീക്ഷണം വിജയം; അടുത്ത വർഷം ദുബൈയിൽ സർവീസ് തുടങ്ങും

കുറഞ്ഞ നിരക്കിൽ അതിവേഗം യാത്ര ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരേ സ്ഥലത്തേക്ക് യാത്രചെയ്യുന്ന ഒന്നിലധികം യാത്രക്കാർക്ക് ഒരു വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകുന്നതാണ് ഷെയർ ടാക്സി സർവീസ്. ഇതോടെ റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും കാർബൺ വ്യാപനത്തിൽ കുറവ് വരുത്താനും കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

Summary

Gulf news: Dubai to Expand Share Taxi Services to More Locations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com