11 തൊഴില്‍ ലംഘനങ്ങളില്‍ പരാതിപ്പെടാം; നിയമവിരുദ്ധമായവ ചൂണ്ടിക്കാണിക്കാം, നിര്‍ദേശങ്ങളുമായി മാനവ വിഭവശേഷി മന്ത്രാലയം

UAE workers can report 11 types of labour violations to MOHRE
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

അബുദാബി: യുഎഇയില്‍ 11 തരം തൊഴില്‍ ലംഘനങ്ങളില്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ പരാതി നല്‍കാം. നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അമിതമായ ഓവര്‍ടൈം തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. ഒരു തൊഴിലുടമയും വീട്ടുജോലിക്കാരനും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍, MOHRE നല്‍കുന്ന മാര്‍ഗങ്ങളിലൂടെ തൊഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

UAE workers can report 11 types of labour violations to MOHRE
'ബോംബ് റെഡ് 430'; സൗദിയില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്ന വിമാനത്തിന് ഭീഷണി, കൈയ്യക്ഷരം പരിശോധിച്ചു, കാബിന്‍ ക്രൂ നിരീക്ഷണത്തില്‍

വ്യാജ എമിറേറ്റൈസേഷന്‍, നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, സ്വദേശിവല്‍ക്കരണം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത്, ലൈംഗിക പീഡനം, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നത്, വേനല്‍ക്കാല തൊഴിലാളി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കല്‍, തൊഴിലാളികളുടെ താമസസൗകര്യങ്ങളിലെ നിയമലംഘനം, തൊഴില്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍ എന്നിവയും പരാതിയായി നല്‍കാം. വാര്‍ഷിക അവധി അനുവദിക്കാതിരിക്കുക, അവധിക്ക് പകരം നിശ്ചിത ആനുകൂല്യം നിഷേധിക്കുക, അവധി അടുത്ത വര്‍ഷത്തേക്ക് മാറ്റുന്നതിലെ നിയമലംഘനം എന്നിവയും പരാതിയുടെ പരിധിയില്‍ വരും.

സ്ഥാപനങ്ങളിലെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചൂണ്ടിക്കാണിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്ന കമ്മ്യൂണിറ്റി റിപ്പോര്‍ട്ടിങ് സേവനമാണിതെന്ന് MOHRE പറഞ്ഞു. MOHRE UAE ആപ്പ് വഴിയോ, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, 80084 എന്ന നമ്പറില്‍ ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡൈ്വസറി സെന്ററുമായി ബന്ധപ്പെടുന്നതിലൂടെയോ പരാതികള്‍ സമര്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

UAE workers can report 11 types of labour violations to MOHRE
പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം
UAE workers can report 11 types of labour violations to MOHRE
വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം
Summary

UAE workers can report 11 types of labour violations to MOHRE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UAE retailers
UAE
Don't sit alone in vehicles; UAE warns of heatwave
 UAE
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com