

സ്കൂൾ കുട്ടികൾ സ്കൂൾ ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അബുദാബി വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികൾ, രക്ഷിതാക്കൾ, സ്കൂൾ അധികൃതർ എന്നിവർക്കെല്ലാം ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടാകും.
ഇത് പ്രകാരം ചില കാര്യങ്ങൾ ചെയ്താൽ കുട്ടികൾക്ക് സ്കൂൾ ബസ്സിൽ വിലക്കേർപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്.
പ്രധാനമായും രണ്ട് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഇതിന് കാരണമാകുകയെന്ന് ഇൻഡഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ ടി സി) അറിയിച്ചു.
സ്വയം അല്ലെങ്കിൽ മറ്റുള്ളവരെ അപകടപ്പെടുത്തുന്ന കാരണമാകുന്ന രീതിയിൽ സുരക്ഷാ നിയമങ്ങൾ ലംഘിക്കുക, തടസ്സമോ ദോഷമോ ഉണ്ടാക്കുന്ന രീതിയിൽ മോശമായി പെരുമാറുക എന്നിവയാണ് ഈ രണ്ട് പ്രധാനപ്പെട്ട ലംഘനങ്ങളെന്ന് ഐടിസി അറിയിച്ചു.
മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കീഴിൽ എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കുന്ന അതോറിറ്റിയാണ് ഐടിസി.
മാതാപിതാക്കൾ അംഗീകാര ഫോമിൽ ഒപ്പിടാൻ വിസമ്മതിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകൾക്ക് ബസ് പ്രവേശനം നിഷേധിക്കാൻ അനുമതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
* 11 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന ഓരോ ബസിലും ഒരു സൂപ്പർവൈസർ ഉണ്ടായിരിക്കണം
* സ്കൂൾ ബസ് സൗകര്യം ആവശ്യപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും മതിയായ വാഹനങ്ങളും സീറ്റുകളും സ്കൂളുകൾ ഉറപ്പാക്കണം
* സ്കൂളുകൾ രക്ഷിതാക്കളുടെ അപ്ഡേറ്റ് ചെയ്ത കോൺടാക്ട് വിശദാംശങ്ങൾ സൂക്ഷിക്കുകയും ബസുകളിലെ സുരക്ഷിതമായ പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥി അവബോധം വളർത്തുകയും വേണം
* കുട്ടികളെ സ്കൂൾ ബസ്സുകളിൽ തിരികെ വീടുകളിൽ എത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ നിലവിലുണ്ടായിരിക്കണം.
*വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് അംഗീകരിച്ചതിനേക്കാൾ കൂടുതൽ ഫീസ് സ്കൂളുകൾക്ക് ഈടാക്കാൻ കഴിയില്ല
*ലൈസൻസുള്ള ബസ് ഓപ്പറേറ്റർമാരെ മാത്രമേ കരാറിൽ ഉൾപ്പെടുത്താൻ കഴിയൂ
*സ്കൂളുകൾ, ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സുരക്ഷാ വർക്ക്ഷോപ്പുകൾ നടത്തണം
*കുട്ടികളെ ബസിലേക്ക് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും സ്കൂൾ പരിസരങ്ങളിലും അപകടം ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകണം.
രക്ഷിതാക്കൾ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ :
*ബസ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കുന്നതിനാൽ ആ നിശ്ചിത സമയങ്ങളിൽ 11 വയസ്സിന് താഴെയുള്ള കുട്ടികളെ വിളിക്കാൻ എത്തിയിരിക്കണം
* അധികൃതർക്ക് ഏത് സമയത്തും ബന്ധപ്പെടാനുള്ള വ്യക്തമായ വിവരങ്ങൾ നൽകുക
*കുട്ടികൾ ബസുകൾക്ക് വരുത്തിവയ്ക്കുന്ന നഷ്ടപരിഹാരം നൽകുക
*സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തുക.
*സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കുക
*മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നതോ ശത്രുതാപരമായതോ ആയ പെരുമാറ്റം ഒഴിവാക്കുക,
*ബസിൽ കയറുമ്പോഴും യാത്ര ചെയ്യുമ്പോഴും ഇറങ്ങുമ്പോഴും തങ്ങൾക്ക് ലഭിച്ചിട്ടുള്ളതനുസരിച്ച് ശരിയായ നടപടിക്രമങ്ങൾ പാലിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates