നോൾ കാർഡുണ്ടെങ്കിൽ രണ്ടുണ്ട് കാര്യം, വിദ്യാർത്ഥികൾക്ക് യാത്രയ്ക്കും ഷോപ്പിങ്ങിനും കിഴിവ്; ആകർഷകമായ സേവനങ്ങളുമായി യു എ ഇ

ദുബൈ സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം
Dubai student nol card
Dubai student nol card for reduced fares and discountsRTA
Updated on
2 min read

ദുബൈ: ദുബൈ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആകർഷകമായ പദ്ധതികൾ അവതരിപ്പിച്ച് സ്റ്റുഡന്റ് നോൾ കാർഡ്.

പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഈ കാർഡ് ഇപ്പോൾ ഏറെ പുതുമകളോടെ അവതരിപ്പിച്ചിരിക്കുകയാണ് യു എ ഇ യിലെ ഗതാഗത വിഭാഗം.

നോൾ കാർഡ് ഇനി മുതൽ യാത്രാ പാസായും ഇ​ന്റർനാഷണൽ സ്റ്റുഡ​ന്റ് ഡിസ്കൗണ്ട് കാ‍ർഡായും ഉപയോഗിക്കാനാകുമെന്ന റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി അറിയിച്ചു.

Dubai student nol card
ആ സന്ദേശം അബുദാബി പൊലീസിന്റേത് അല്ല; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും

വിദ്യാർത്ഥികൾക്കുള്ള പുതിയ ആനുകൂല്യങ്ങൾ

“പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ ലഭിക്കുന്ന 50 ശതമാനം കിഴിവിന് പുറമേ, യുഎഇയിൽ പഠിക്കുന്നവർക്ക് ഷോപ്പിങ്, വിമാനങ്ങൾ എന്നിവയിലും മറ്റും നിരവധി ഓഫറുകളും കിഴിവുകളും ഇപ്പോൾ ലഭിക്കും,” റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (ആർ‌ടി‌എ) ഓട്ടോമേറ്റഡ് കളക്ഷൻ സിസ്റ്റം (എസി‌എസ്) വകുപ്പ് ഡയറക്ടർ സലാഹ് അൽ ദീൻ അൽ മർസൂഖി ഗിറ്റെക്സ് പറഞ്ഞു. ദുബൈയിൽ നടക്കുന്ന ടെക്, എഐ സ്റ്റാർട്ടപ്പ് ഷോ ആയ ഗ്ലോബൽ 2024 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഡിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനായി ആർ‌ടി‌എ സ്കൂളുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. "സ്കൂൾ കാ​ന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് നോൾ കാർഡുകൾ ഉപയോഗിക്കാം. ഇതിനർത്ഥം മാതാപിതാക്കൾ ഇനി കുട്ടികളുടെ സ്കൂൾ യാത്രകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്നാണ് - പൊതുഗതാഗതം മുതൽ സ്കൂൾ ഭക്ഷണം വരെ എല്ലാം നോൾ കാർഡ് ഉണ്ടെങ്കിൽ ടെൻഷനില്ലാതെ നടക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ​ന്റർനാഷണൽ സ്റ്റുഡ​ന്റ് ഐഡ​ന്റിറ്റി കാർഡ് (ISIC) അസോസിയേഷനുമായി സഹകരിച്ച് 2024 ൽ ആരംഭിച്ച സ്റ്റുഡന്റ് നോൾ പാക്കേജ് വഴി ഇപ്പോൾ യുഎഇയിലും പുറത്തും ആനുകൂല്യങ്ങൾ ലഭിക്കും.

Dubai student nol card
ഒമാൻ-കോഴിക്കോട്; വെറും 4560 രൂപയ്ക്ക് പറക്കാൻ അവസരം

പ്രധാന നേട്ടങ്ങൾ

ആർ‌ടി‌എ പറയുന്നത് പ്രകാരം, ലോകമെമ്പാടുമുള്ള 130-ലധികം രാജ്യങ്ങളിലെ വിമാന യാത്രകൾ, താമസം, ഷോപ്പിങ്, ഭക്ഷണം എന്നിവയിൽ വിദ്യാർത്ഥികൾക്ക് പണം ലാഭിക്കാൻ കഴിയും.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിദ്യാർത്ഥി ഐഡി - നോൾ സിസ്റ്റവുമായി സംയോജിപ്പിച്ച് ഒരു വ്യക്തിഗത അന്താരാഷ്ട്ര വിദ്യാർത്ഥി തിരിച്ചറിയൽ (ഇ​ന്റർനാഷണൽ സ്റ്റുഡ​ന്റ് ഐഡ​ന്റിറ്റിഫിക്കേഷൻ) കാർഡായി പ്രവർത്തിക്കുന്നു.

റീട്ടെയിൽ വിൽപ്പനയിൽ 70 ശതമാനം വരെ കിഴിവ് - യുഎഇയിലും വിദേശത്തും പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകളിൽ കിഴിവ് ലഭിക്കും.

പേയ്‌മെന്റ് സൗകര്യം - യുഎഇയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പേയ്‌മെന്റ് കാർഡായി ഉപയോഗിക്കാം.

Dubai student nol card
കുവൈത്ത്: സന്ദർശക വിസകളിൽ എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല

യോഗ്യത

യുഎഇയിലുടനീളമുള്ള സ്കൂളുകളിലും സർവകലാശാലകളിലും ചേർന്നിട്ടുള്ള ആറ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അപ്ഗ്രേഡ് ചെയ്ത നോൾ സ്റ്റുഡന്റ് കാർഡ് ലഭ്യമാണ്.

നോൾ കാർഡ് ലഭിക്കാൻ വേണ്ടുന്ന കാര്യങ്ങൾ

നോൾ പേ (nol Pay) ആപ്പ് വഴി അപേക്ഷിക്കാൻ, നിങ്ങൾക്ക് ഇവ ആവശ്യമാണ്:

എൻറോൾമെന്റ് കത്ത് അല്ലെങ്കിൽ എൻറോൾമെന്റ് സർട്ടിഫിക്കറ്റ്

സാധുവായ ഒരു എമിറേറ്റ്സ് ഐഡി

സമീപകാലത്ത് എടുത്തതും വൈറ്റ് ബാക്ക് ഗ്രൗണ്ട് ഉള്ളതുമായ ഫോട്ടോ

Dubai student nol card
ആ സത്രീയുടെ ഹൃദയം നിലച്ചത് 40 മിനിറ്റ്, രോഗിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന് ഫുജൈറയിലെ ഡോക്ടർമാർ

അപേക്ഷിക്കേണ്ട വിധം

നോൾ പേ ആപ്പ് വഴി കാർഡിന് അപേക്ഷിക്കുന്നത് ലളിതമാണ്, നേരിട്ട് നിങ്ങളുടെ വീട്ടിൽ കാർഡ് എത്തും

നോൾ പേ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഹോംപേജിലെ ‘+’ ഐക്കണിൽ ടാപ്പ് ചെയ്യുക അതിന് ശേഷം, പേഴ്സണലൈസ്ഡ് നോൾ കാർഡിനായി അപേക്ഷിക്കുക

ഇതിനായവശ്യമായ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുക നൽകുക - നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിലും നിങ്ങളുടെ യുഎഇ പാസ് അക്കൗണ്ടിൽ നിന്ന് സ്വയമേവ ലഭിക്കും.

ഫോട്ടോ അപ്‌ലോഡ് ചെയ്യുക

ഉപഭോക്തൃ വിഭാഗമായി വിദ്യാർത്ഥി എന്നത് സെലക്ട് ചെയ്യുക, നിങ്ങളുടെ യാത്രാ ക്ലാസ് (ഗോൾഡ്, സിൽവർ) തെരഞ്ഞെടുക്കുക, നിങ്ങളുടെ കാർഡ് ഡിസൈൻ തെരഞ്ഞെടുക്കുക.

നിങ്ങൾക്ക് കാർഡ് ലഭിക്കേണ്ട വിലാസം ചേർക്കുക

സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ ലഭിക്കും. കാർഡ് വീട്ടുപടിക്കൽ എത്താൻ സാധാരണയായി നാല് പ്രവൃത്തി ദിവസങ്ങൾ എടുക്കും.

Dubai student nol card
നിങ്ങൾക്ക് ലഭിച്ച ജോലി ഓഫർ തട്ടിപ്പാണോ?, തിരിച്ചറിയാൻ വഴിയുണ്ട്

കാർഡിനായുള്ള ചെലവ്

സിൽവർ നോൾ കാർഡ് – 70 ദിർഹം (അപേക്ഷാ ഫീസ് 50 ദിർഹം + 20 ദിർഹം നോൾ കാർഡ് ക്രെഡിറ്റ്)

ഐഎസ്ഐസി രജിസ്ട്രേഷന് അധികമായി ദിർഹം 25

Summary

Gulf News: For students and parents who rely on the Dubai Metro, the student nol card is now more valuable than ever.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com