ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

ബംഗാളിലെ ജാര്‍ഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്‍ര് രമണ്‍ സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍
Updated on: 
1 min read

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍. ബംഗാളിലെ ജാര്‍ഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്‍ര് രമണ്‍ സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൊൽക്കത്തയിൽ നിന്ന്​ 167 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ജാർഗ്രാമിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രമണ്‍ സിംഗിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. 

പ്രവർത്തകൻെറ വീട്ടിൽ അതിക്രമിച്ച്​ കയറി തൃണമൂൽ​ കോൺഗ്രസ്​ സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന്​ ബിജെപി നേതാവ്​ കൈലാഷ്​ വിജയവാർഗിയ പറഞ്ഞു. അതിനിടെ, സംഭവത്തിൽ പങ്കില്ലെന്ന്​ തൃണമൂൽ വ്യക്​തമാക്കി.  

പശ്​ചിമബംഗാളിലെ ആറ്​ മണ്ഡലങ്ങളാണ്​ ഇന്ന്​ പോളിങ്​ ബൂത്തിലെത്തുന്നത്. ബി.ജെ.പി പ്രവർത്തകൻെറ മരണത്തോടെ പ്രദേശത്ത്​ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com