

പാറ്റ്ന: ബീഹാറില്‍ മഹാസഖ്യം പിളര്‍ന്ന് രൂപികൃതമായ ബിജെപി - ജെഡിയു സഖ്യത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടനം അവസാന നിമിഷം ഒഴിവാക്കിയ മന്ത്രിയുടെ നടപടി ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യം വര്‍ധിപ്പിച്ചത്.
നവംബര്‍ 10ന് ഉദ്ഘാടനം നിശ്ചയിച്ച സമ്മേളനം വൈദ്യുതിമന്ത്രിയും ബിജെപി നേതാവുമായ ആര്‍കെ സിംഗ് മാറ്റുകയായിരുന്നു. ബജെപി നേതാവിന്റെ ഈ നടപടിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടി അവസാന നിമിഷം മാറ്റിയ നടപടി നീതികരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം
രാഷ്ട്രപതിയായ ശേഷം ബീഹാറിലെത്തിയ രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ നിന്നും കേന്ദ്രമന്ത്രിയായ രാധാമോഹന്സിംഗും വിട്ടുനിന്നിരുന്നു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ പിന്മാറ്റം. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കാര്‍ഷിക നയം രൂപികരിക്കുന്ന പരിപാടിയില്‍ നിന്നായിരുന്നു കേന്ദ്രകൃഷി മന്ത്രി മാറി നിന്നതും ജെഡിയുവിനെ അസംതൃപ്തരാക്കിയിരുന്നു. പാറ്റ്ന യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സെന്ററല്‍ യൂണിവേഴ്സിറ്റിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചെങ്കിലും മോദി തയ്യാറായാകാത്തതും ജെഡിയുവിന് വലിയ തലവേദനയായിരുന്നു.
പിന്നാലെയുണ്ടായ കേന്ദ്രമന്ത്രി സഭാ വിപുലീകരണചടങ്ങില് നിന്നും ജെഡിയു നേതാക്കള്‍ വിട്ടുനിന്നിരുന്നു. ബിജെപിയുമായി ഉണ്ടാക്കിയ സഖ്യത്തില്‍ ഇപ്പോല്‍ ജെഡിയു നേതാക്കള്‍ക്കിടയില്‍ തന്നെ വലിയ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates