വീടിന് മുന്നില്‍ മാലിന്യം തള്ളി, ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് അയല്‍വാസിയുടെ ഭീഷണി; 11കാരി ജീവനൊടുക്കി 

മഹാരാഷ്ട്രയില്‍ വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് അയല്‍വാസി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്ന് 11കാരി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് അയല്‍വാസി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്ന് 11കാരി ജീവനൊടുക്കി. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്‍പില്‍ മാലിന്യം തള്ളിയിരിക്കുന്നത് 11കാരിയുടെയും അമ്മയുടെയും ശ്രദ്ധയില്‍പ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയെ ഇരുവരും ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അസഭ്യം പറഞ്ഞ അയല്‍വാസി മകളെ കൊല്ലാന്‍ വരെ മടിക്കില്ലെന്ന് ഭീഷണിയും മുഴക്കി. ഇതില്‍ ഭയന്ന് വിറച്ചാണ് 11കാരി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിന്റെ വീട്ടില്‍ പോയി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അയല്‍വാസിക്കെതിരെ കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com