ഒക്ടോബര്‍ 10ന് മുന്‍പ് 40 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണം; കാനഡയ്ക്ക് ഇന്ത്യയുടെ 'ഡെഡ് ലൈന്‍'

ഒക്ടോബര്‍ 10ന് മുന്‍പായി 40 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്
മോദിയും ട്രൂഡോയും/ പിടിഐ  ഫയല്‍
മോദിയും ട്രൂഡോയും/ പിടിഐ ഫയല്‍
Updated on: 
1 min read

ന്യൂഡല്‍ഹി: ഒക്ടോബര്‍ 10ന് മുന്‍പായി 40 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്. 10ന് ശേഷം ഇന്ത്യയില്‍ തുടരുന്ന കനഡേയിന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തില്ലെന്ന് ഇന്ത്യ കാനഡയോട് വ്യക്തമാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

നിലവില്‍ 62 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 40പേരെ തിരികെ അയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇന്ത്യ-കാഡന നയതന്ത്ര പോര് തുടങ്ങിയത്. ട്രൂഡോയുടെ ആരോപണം നിഷേധിച്ച ഇന്ത്യ, യുഎന്നില്‍ അടക്കം കാനഡയ്ക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

chennai  rain
GWALIOR
Kolkata tragedy
Kolkata Tragedy
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com