മുംബൈ: കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ 80,000ത്തിന് മുകളില്‍ രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. പൊതുജന ആരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ആറര ലക്ഷത്തിനടുത്താണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം. ഇക്കഴിഞ്ഞ ദിവസം ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6,53,870 ആയിരുന്നു. നിലവില്‍ 2,30,955 രോഗികള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും ഭാഗിക ലക്ഷണങ്ങളുള്ളവരും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ എണ്ണം 1,48,857 ആണ്.
ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ 82,098 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇതില്‍ 25,265 പേര്‍ ഐസിയുവിലാണ്. ഇതില്‍ 17,077 പേരാണ് ഓക്‌സിജന്‍ ബെഡുകളിലുള്ളത്. 8,288 പേര്‍ വെന്റിലേറ്ററുകളിലാണ്. ഐസിയുവിന് പുറത്ത് ഓക്‌സിജന്‍ ആവശ്യമുള്ള 56,733 രോഗികള്‍ ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
