പട്ടാപ്പകല്‍ റോഡിലിറങ്ങി പുലിയുടെ തേര്‍വാഴ്ച; നിരവധി പേരെ ആക്രമിച്ചു; ഭയന്ന് നാട്ടുകാര്‍ ( വീഡിയോ)

ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി നിരവധി പേരെയാണ് ആക്രമിച്ചത്
പുലിയുടെ ആക്രമണം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
പുലിയുടെ ആക്രമണം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
Updated on: 
1 min read

ബംഗലൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പുലിയിറങ്ങി ആളുകളെ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് ആളുകള്‍ ഭയചകിതരായി. മൈസൂരുവിലെ കനകനഗര്‍ പ്രദേശത്തായിരുന്നു പുലിയുടെ ആക്രമണം. 

പുലി നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പുലി റോഡരികില്‍ നിന്ന ഒരാളുടെ മേല്‍ ചാടിവീഴുന്നതും വീഡിയോയില്‍ കാണാം. 

പുള്ളിപ്പുലി ഒരു വീടിന്റെ മുന്‍വശത്ത് നിന്ന് ഓടി റോഡിലേക്ക് ഓടുകയും അതുവഴി കടന്നുപോകുന്ന ഒരു ബൈക്കു യാത്രക്കാരനെ ആക്രമിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. 

ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി നിരവധി പേരെയാണ് ആക്രമിച്ചത്. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണിയൊരുക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ കൂട്ടിലാക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com