ആകാശത്ത് വെച്ച് എത്ര ശ്രമിച്ചാലും തുറക്കാന്‍ പ്രയാസമുള്ള 'എമര്‍ജന്‍സി എക്‌സിറ്റ്'; ശ്രമിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍

ക്രിമിനല്‍ കേസുകളിലടക്കം പ്രതിയാകും
 emergency exit
emergency exitai image
Updated on
1 min read

വിമാന യാത്രയ്ക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പലപ്പോഴും കേള്‍ക്കാറുണ്ട്. അതിസുരക്ഷ വേണ്ട വിമാനയാത്രയ്ക്കിടയില്‍ ഇത്തരം സംഭവങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. ഇന്നലെ പാലക്കാട് സ്വദേശി ജംഷീര്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റുകള്‍ തുറന്നാല്‍ എന്താണ് അന്തരഫലം. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ക്രിമിനല്‍ കേസുകളിലടക്കം പ്രതിയാകും

  • ബിഎന്‍എസ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പുറമേ, എയര്‍ ക്രാഫ്റ്റ് ആക്ട് 1934, എയര്‍ ക്രാഫ്റ്റ് റൂള്‍സ് 1937 വകുപ്പുകളും ചുമത്താം. യാത്രാ വിലക്കും വലിയ തുക പിഴയും ഈടാക്കാം.

  • മനുഷ്യജീവനോ സുരക്ഷയ്‌ക്കോ അപകടം ഉണ്ടാക്കാവുന്ന അശ്രദ്ധവും അവിവേകത്തോടെയുമുള്ള പ്രവര്‍ത്തിക്ക് ബിഎന്‍എസ് വകുപ്പ് 125 പ്രകാരം കേസ് എടുക്കാം.

  • വിമാനത്തിനുള്ളില്‍ കയ്യേറ്റം, അച്ചടക്കരഹിതമായ പെരുമാറ്റം, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികള്‍ എന്നിവ ചെയ്താല്‍ എയര്‍ക്രാഫ്റ്റ് റൂള്‍ 23 പ്രകാരം കേസ് എടുക്കാം

  • സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ എയര്‍ ക്രാഫ്റ്റ് ആക്ട് വകുപ്പ് 11 എ പ്രകാരം കുറ്റം ചുമത്താവുന്നതാണ്.

  • ഏത് സംസ്ഥാനത്താണോ സംഭവം നടക്കുന്നത് അതത് സംസ്ഥാനത്തെ പൊലീസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്താം.

എമര്‍ജന്‍സി എക്‌സിറ്റുകള്‍ തുറക്കുമ്പോള്‍

  • വിമാനം തറയില്‍ നില്‍ക്കുമ്പോഴോ ലാന്‍ഡ് ചെയ്യുന്ന സമയത്തോ അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യമുള്ള ഘട്ടങ്ങളിലോ മാത്രമേ തുറക്കാവൂ.

  • പറക്കുന്ന സമയത്ത് ഉയര്‍ന്ന ക്യാബിന്‍ മര്‍ദം കാരണം ഇത് തുറക്കുക അസാധ്യമാണ്. ആ സമയത്ത് ഉള്ളിലെ മര്‍ദം പുറത്തുള്ളതിനേക്കാള്‍ വളരെ കൂടുതലായിരിക്കും. ഇത് വാതിലുകളെ ശക്തമായി അടച്ചു നിര്‍ത്തും. അതുകൊണ്ട് തന്നെ ആകാശത്തുവെച്ച് എത്ര ശ്രമിച്ചാലും തുറക്കാന്‍ പ്രയാസമായിരിക്കും

  • വിമാനത്തില്‍ തീ പിടിക്കുമ്പോഴോ പുക ഉയരുമ്പോഴോ അപായ ഘട്ടങ്ങളിലോ മാത്രമാണ് എമര്‍ജന്‍സി എക്‌സിറ്റുകള്‍ തുറക്കുക

  • വിമാനം റണ്‍വേയിലൂടെ ടേക്ക് ഓഫിനായി നീങ്ങി നിശ്ചിത വേഗമെത്തുമ്പോഴേയ്്ക്കും എമര്‍ജന്‍സി എക്‌സിറ്റ് അടയും. ടേക്ക് ഓഫിന് മുമ്പ് തുറക്കേണ്ട സാഹചര്യമുണ്ടാവുകയാണെങ്കില്‍ ക്യാബിന്‍ ക്രൂ ആണ് എന്ത് ചെയ്യണമെന്ന നിര്‍ദേശം നല്‍കുക.

  • അത്തരം ആവശ്യമുണ്ടായാല്‍ ക്യാബിന്‍ ക്രൂ തന്നെയാകും എമര്‍ജന്‍സി എക്‌സിറ്റ് തുറക്കുക. അവര്‍ക്ക് തുറക്കാന്‍ പറ്റാതെ വന്നാല്‍ യാത്രക്കാര്‍ക്ക് തുറക്കാവുന്നതാണ്.

 emergency exit
'മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം'; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി
 emergency exit
'ജെന്‍ സീയെ കണ്ണടച്ച് വിശ്വസിക്കുന്നു, പ്രതിഷേധിച്ചെന്ന് കരുതി അവര്‍ രാജ്യദ്രോഹികളല്ല'
 emergency exit
എഫ്‌സിആര്‍എ ബില്‍ പാസ്സാക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രം; ഡീലിമിറ്റേഷന്‍, വനിതാ സംവരണ ബില്ലുകളില്‍ സമവായമായില്ലെന്ന് സര്‍ക്കാര്‍
Summary

An emergency exit that cannot be opened in mid-air no matter how hard you try; the consequences of attempting to open it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com