രാജ്യത്തെ കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ തുടക്കം?; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രാദേശികമായാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.

ഒരാഴ്ചക്കിടെ പ്രതിദിന കോവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. പുതിയ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. 

നിലവില്‍ മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യമൊട്ടാകെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും പകര്‍ച്ചവ്യാധി വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് വൈറസ് ബാധിതരുടെ എണ്ണം ഉയരാന്‍ കാരണം. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകമാകാനുള്ള സാധ്യത കൂടുതലാണെന്നും രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നാണ് ആശങ്ക. പരിശോധനയും ട്രേസിങ്ങും ഐസൊലേഷനും കാര്യക്ഷമമായി നടത്തി വൈറസ് വ്യാപനത്തെ തടയാനാണ് വിദഗ്ധര്‍ പറയുന്നത്. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പോലെ കഴിഞ്ഞവര്‍ഷം അനുവര്‍ത്തിച്ച മാര്‍ഗങ്ങള്‍ തേടാവുന്നതാണ്. വാക്‌സിനേഷന്‍ പരിപാടി കൂടുതല്‍ വിപുലമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോഴും മുതിര്‍ന്നവര്‍ ഉള്‍പ്പെടെ അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com