

ബംഗളൂരു: ലൈംഗികബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് വനത്തില്‍ തള്ളി. ഇലക്ട്രീഷ്യനായ ബീഹാര്‍ സ്വദേശി പൃഥ്വിരാജ് സിങ്ങാണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലയ്ക്ക് സഹായിച്ച സുഹൃത്ത് സമീര്‍കുമാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തന്റെ മാതാപിതാക്കളെ അപരിഷ്‌കൃത ജീവീകള്‍ എന്ന് വിളിച്ചു നിരന്തരമായി അപമാനിച്ചതായും ശാരീരിക ബന്ധം നിഷേധിച്ചതിനുമാണു ഭാര്യയെ കൊലപ്പെടുത്തിയതെന്നു ഇയാള്‍ പൊലിസിനോട് സമ്മതിച്ചു. വിവാഹസമയത്ത് പത്തുവയസു കുറച്ചുകാണിച്ചാണ് ജ്യോതികുമാരി തന്നെ വിവാഹം ചെയ്തതെന്നും തുടര്‍ന്ന് നിരന്തരം കലഹിച്ചിരുന്നതായും പൃഥ്വിരാജ് പൊലീസിനോട് പറഞ്ഞു
രണ്ടുവര്‍ഷം മുന്‍പാണ് ദമ്പതികള്‍ ബംഗളൂരുവിലെത്തിയത്. ഒന്‍പത് മാസം മുന്‍പായിരുന്നു വിവാഹം. നാല് മാസം മുന്‍പാണ് ദമ്പതികള്‍ മഡിവാളയില്‍ താമസമാക്കിയത്. ഓഗസ്റ്റ് മൂന്നാം തീയതി മുതല്‍ ഭാര്യയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 4ന് പൃഥ്വിരാജ് സിങ്ങ് മഡിവാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഭാര്യ ഇടയ്ക്കിടെ വീട് വിട്ടു പോകാറുണ്ടെന്നും വൈകാതെ തന്നെ തിരിച്ചെത്താറുണ്ടെന്നും പൃഥ്വിരാജ് പൊലീസിനോട് പറഞ്ഞു. ഈ സമയത്തെല്ലാം ഫോണ്‍ സിച്ച് ഓഫ് ചെയ്യുന്നത് പതിവാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ പറയുന്നതു കളവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ദമ്പതികള്‍ നിരന്തരം കലഹിച്ചിരുന്നതായും ഓഗസ്റ്റ് ഒന്നിനു ദമ്പതികള്‍ ഉഡുപ്പിയിലേക്കു യാത്ര പോയതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പൃഥ്വിരാജ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ മാറ്റി പറഞ്ഞതോടെ പ്രതി പൃഥ്വിരാജ് തന്നെയെന്നു പൊലീസ് ഉറപ്പിച്ചു.
ഫോണില്‍ നിരന്തരം ജ്യോതികുമാരി സംസാരിക്കുന്നതും സംശയത്തിന് ഇടയാക്കി. മറ്റൊരാളെ ഭാര്യ പ്രണയിക്കുന്നതിനാലാണ് ലൈംഗിക ബന്ധത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നായിരുന്നു പൃഥ്വിരാജിന്റെ സംശയം. നിരന്തരം തന്നെ അവഹേളിക്കുകയും ലൈംഗിക ബന്ധം നിഷേധിക്കുകയും ചെയ്യുന്ന ഭാര്യയെ വകവരുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്തിനെയും ഒപ്പം കൂട്ടി. ഓഗസ്റ്റിന് ഒന്നിന് ജ്യോതികുമാരിയെയും കൂട്ടി പ്രതികള്‍ വാടകയ്‌ക്കെടുത്ത കാറില്‍ ഉഡുപ്പിയിലേക്കു യാത്ര പോയി. തുടര്‍ന്ന് ഓഗസ്റ്റ് മൂന്നിന് ഉഡുപ്പിയില്‍നിന്നു തിരികെ വരുന്നതിനിടെ വനപ്രദേശത്തു വച്ച് ദുപ്പട്ട കഴുത്തില്‍ മുറുക്കി ജ്യോതികുമാരിയെ കൊലപ്പെടുത്തി. മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച് ബെംഗളൂരുവില്‍ തിരികെയെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നുവെന്നു പൃഥ്വിരാജ് പൊലീസിനോടു സമ്മതിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates