വിനോദയാത്രയില്‍ ബന്ധുക്കള്‍ക്കൊപ്പം 'ആടിപ്പാടി' ഭാര്യ ; അവിഹിത ബന്ധമുണ്ടെന്ന് സംശയം ; കുത്തിക്കൊലപ്പെടുത്തി യുവാവ്

രൂപയും കാന്തരാജുവും ബന്ധുക്കള്‍ക്കൊപ്പം ചിക്കമംഗലൂരുവിലേക്ക് മൂന്നു ദിവസത്തെ വിനോദയാത്ര പോയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗലൂരു : ബന്ധുക്കളുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ബംഗലൂരു അന്നപൂര്‍ണേശ്വരി നഗര്‍ സ്വദേശി എച്ച് ജി രൂപയാണ് കൊല്ലപ്പെട്ടത്. 

സ്വകാര്യധനകാര്യ സ്ഥാപനം നടത്തുന്ന ബി ആര്‍ കാന്തരാജുവാണ് സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയത്. രൂപയ്ക്ക് കുടുംബാംഗങ്ങളായ രണ്ടുപേരുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

അടുത്തിടെ രൂപയും കാന്തരാജുവും കൂടി ബന്ധുക്കള്‍ക്കൊപ്പം ചിക്കമംഗലൂരുവിലേക്ക് മൂന്നു ദിവസത്തെ വിനോദയാത്ര പോയിരുന്നു. വിനോദയാത്രക്കിടെ രൂപ ബന്ധുക്കളായ രണ്ടു പുരുഷന്മാര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ടൂര്‍ അടിച്ചുപൊളിച്ചു. 

പിന്നീട് ബംഗലൂരുവില്‍ മടങ്ങിയെത്തിയ ശേഷം കാന്തരാജു ഇതേച്ചൊല്ലി രൂപയുമായി വഴക്കിട്ടു. തൊട്ടടുത്ത ദിവസങ്ങളിലും ദമ്പതികള്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്കു മൂത്തപ്പോള്‍ കാന്തരാജു ഭാര്യയെ സ്‌ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം കാന്തരാജു സ്ഥലത്തു നിന്നും മുങ്ങി. ഒളിവില്‍ പോയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com