'കൂറുമാറിയ എഎപി എംപിമാരെ അയോഗ്യരാക്കണം'; പഞ്ചാബ് മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് രാഷ്ട്രപതി

മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും എംപിമാരും ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Bhagwant Mann to Meet President on May 5 Over Rajya Sabha Nomination Issue
ദ്രൗപദി മുര്‍മു- ഭഗവന്ത് സിങ് മന്‍
Updated on
1 min read

ന്യൂഡല്‍ഹി: എഎപി രാജ്യസഭാംഗങ്ങള്‍ ബിജെപിയിലേക്ക് കൂറുമാറിയതിന് പിന്നാലെ ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. മെയ് അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രപതി സമയം അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും എംപിമാരും ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Bhagwant Mann to Meet President on May 5 Over Rajya Sabha Nomination Issue
ഒരു മണി വരെ 61.11%, ബംഗാളില്‍ രണ്ടാംഘട്ടത്തിലും പോളിങ് റെക്കോര്‍ഡിലേക്ക്; ഭവാനിപൂരില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

പഞ്ചാബില്‍ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്ന പിറ്റേദിവസം തന്നെ രാഷ്ട്രപതിയെ കാണാന്‍ ഭഗവന്ത് സിങ് മന്‍ സമയം ചോദിച്ചിരുന്നു. പഞ്ചാബില്‍ നിന്നുളള എംപിമാരും എംഎല്‍എമാരും ഒന്നിച്ചു കാണാനുള്ള സമയമാണ് ചോദിച്ചിച്ചിരിന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ മന്‍ തയ്യാറായില്ല. ഇന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതായി അറിയിച്ചതെന്ന് മന്‍ പറഞ്ഞു.

Bhagwant Mann to Meet President on May 5 Over Rajya Sabha Nomination Issue
ഇവിഎമ്മില്‍ താമര ടേപ്പ് ഒട്ടിച്ച് മറച്ചു; റീ പോളിങ് നടത്തണം; തൃണമൂലിനെതിരെ ബിജെപി

കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് കൂടിക്കാഴ്ചയില്‍ മന്‍ ആവശ്യപ്പെടും. ഇത്തരം കൂറുമാറ്റ നടപടിക്രമങ്ങള്‍ തടയണമെന്നും കൂറുമാറ്റ നിരോധനം കണക്കിലെടുത്ത് ഭരണഘടനാപരമായ പരിഹാരം ഉണ്ടാക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടമെന്നും മന്‍ പറഞ്ഞു.

Summary

Bhagwant Mann to Meet President on May 5 Over Rajya Sabha Nomination Issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com