രാജ്യസഭയില്‍ 'സെഞ്ച്വറി'യടിച്ച് ബിജെപി; 90 ന് ശേഷം ഇതാദ്യം

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബിജെപി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ എംപിമാരുടെ എണ്ണത്തില്‍ സെഞ്ച്വറി അടിച്ച് ബിജെപി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വിജയിച്ചതോടെ, ഉപരിസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം നൂറിലെത്തി. 

അസമില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പിഴവിനെത്തുടര്‍ന്ന് ബിജെപി സഖ്യകക്ഷിയായ യുപിപിഎല്ലും വിജയിച്ചു. ആറു സംസ്ഥാനങ്ങളിലെ 13 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മാത്രമാണ് ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായത്. പഞ്ചാബില്‍ അഞ്ചുസീറ്റിലും എഎപിയാണ് വിജയിച്ചത്. 

2014 ല്‍ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം വെറും 55 മാത്രമായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബിജെപി. 1990 നു ശേഷം രാജ്യസഭയില്‍ ഒരു പാര്‍ട്ടിക്കും അംഗങ്ങളുടെ എണ്ണത്തില്‍ 100 കടക്കാനായിട്ടില്ല. കോണ്‍ഗ്രസിന് മുമ്പ് 108 അംഗങ്ങള്‍ വരെയുണ്ടായിരുന്നു.

ത്രിപുരയിൽ സിപിഎം സ്ഥാനാർഥിയെ തോൽപ്പിച്ചാണ്, ബിജെപി സംസ്ഥാന പ്രസിഡന്റ് മാനിക് സാഹ രാജ്യസഭയിലെത്തിയത്. സിപിഎമ്മിന് സിറ്റിങ് സീറ്റാണ് നഷ്ടമായത്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസിന് ഒരു അംഗം പോലുമില്ലെന്ന പ്രത്യേകതയുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള 14 രാജ്യസഭാ സീറ്റുകളിൽ 13ഉം ബിജെപി നയിക്കുന്ന എൻഡിഎയുടെ കൈവശമായി. അസമിലെ ഒരു സീറ്റ് സ്വതന്ത്രന്റെ കൈവശമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com