ബംഗാളില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് നേരെ ആക്രമണം; കാറിന്റെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തകര്‍ന്നു

സുവേന്ദു അധികാരിക്ക് നേരെ ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു
BJP leader Suvendu Adhikari's convoy attacked in Bengal's Cooch Behar
സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ Suvendu Adhikari
Updated on
1 min read

കൊല്‍ക്കത്ത: കൂച്ച് ബെഹാറില്‍ പാര്‍ട്ടി പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി ബിജെപി. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘാര്‍വസ്ഥ ഉടലെടുത്തു. ആക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കും സുവേന്ദു അധികാരിയും ഇരുന്ന വാഹനത്തിന്റെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ തകര്‍ന്നു. ഒരു പൊലീസ് എസ്‌കോര്‍ട്ട് വാഹനത്തിന്റെ ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.

എന്നാല്‍ ബിജെപി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് ടിഎംസി ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി പരിപാടി. ഇതേസമയം ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ടിഎംസി പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയിരുന്നു. സുവേന്ദു അധികാരിയുടെ വാഹനം കടന്നുപോകുന്നതിനിടെ ടിഎംസി പ്രവര്‍ത്തകര്‍ ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

BJP leader Suvendu Adhikari's convoy attacked in Bengal's Cooch Behar
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി; വിഡിയോ

ബുള്ളറ്റ് പ്രൂഫ് കാറിനുള്ളിലായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് സുവേന്ദു അധികാരി പറഞ്ഞു. 'അവര്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. ഞാന്‍ ബുള്ളറ്റ് പ്രൂഫ് കാറിലായതിനാല്‍ രക്ഷപ്പെട്ടു. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു,'- അധികാരി പറഞ്ഞു. ക്രേമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ പരിപാടിയുടെ വിശാദാംശങ്ങള്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നതായും എന്നാല്‍ പൊലീസ് ആവശ്യമായ സംവിധാനം ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ടിഎംസി നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

BJP leader Suvendu Adhikari's convoy attacked in Bengal's Cooch Behar
ഈ വര്‍ഷം യാത്രയ്ക്കിടെ നിന്നുപോയത് ആറു വിമാന എന്‍ജിനുകള്‍, മൂന്ന് മെയ് ഡേ കോളുകള്‍; കേന്ദ്രം പാര്‍ലമെന്റില്‍

ബിജെപിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് ടിഎംസി ആരോപിക്കുന്നത്. ടിഎംസി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം മാത്രമാണ് നടത്തിയത്. ബിജെപി നേതാക്കള്‍ക്കെതിരെ തങ്ങളുടെ ഭാഗത്തുനിന്ന് ഒരു അതിക്രമവവും ഉണ്ടായിട്ടില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ബിജെപി ഇത്തരമൊരു ആക്രമണദൃശ്യങ്ങള്‍ സൃഷ്ടിച്ചതെന്നും ടിഎംസി കൂച്ച് ബെഹാര്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Summary

BJP leader Suvendu Adhikari's convoy attacked in Bengal's Cooch Behar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com