'രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരിയില്‍; ബാബറി മസ്ജിദ് തകര്‍ത്തപ്പോലെ ഇല്ലാതാക്കും'; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

'ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാന്‍ അറിയാം'
rahul gandhi
രാഹുല്‍ ഗാന്ധിfile
Edited By:
Updated on
1 min read

ബംഗളരു: രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാകട ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണ യ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. എംഎല്‍എയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്നും ഉഡുപ്പി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ജില്ലാ പ്രസിഡിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം ഡല്‍ഹിയിയിലെ വിദ്യര്‍ഥി പ്രതിഷേധത്തിനെതിരെ നടന്ന ബിജെപി പൊതുയോഗത്തിലായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാന്‍ അറിയാം എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരിയുടെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു

ബിഎന്‍എസ് 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു

rahul gandhi
'വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലും'; വിദ്വേഷ പരാമര്‍ശത്തില്‍ ടിജി മോഹന്‍ദാസിനെതിരെ കേസ്; കലാപാഹ്വാനം, അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍
rahul gandhi
പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം: കേരളത്തിലെ ഗ്രാമങ്ങൾ 131 ആയി ഉയർന്നു; കേന്ദ്രം ഏഴാം കരട് വിജ്ഞാപനം ഇറക്കി
rahul gandhi
ബസ് യാത്രയ്ക്കിടെ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവെക്കരുത്, ഹെഡ്‌ഫോണ്‍ നിര്‍ബന്ധം; ലംഘിച്ചാല്‍ ആയിരം രൂപ പിഴ; പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍

BJP MLA booked over remarks against Rahul Gandhi: 'He's on drugs for 24 hours, will destroy his family lineage'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

tg mohandas
Rahul Gandhi
Rahul Gandhi
rahul gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com