രാഹുലിന്റെ ടീഷര്‍ട്ടിന് 41,000 രൂപയെന്ന് ബിജെപി; മോദിയുടെ 10 ലക്ഷത്തിന്റെ കോട്ടും ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ്, വാക്‌പോര്

'ഭാരതമേ കാണൂ' എന്ന തലക്കെട്ടോടെയാണ് ടീഷര്‍ട്ടിന്റ ചിത്രം സഹിതം ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തത്
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍/ പിടിഐ
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍/ പിടിഐ
Updated on
1 min read


ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര നടത്തുന്ന കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ ടീഷര്‍ട്ടിനെച്ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. യാത്രയില്‍ രാഹുല്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടിന്റെ വില 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചു.

'ഭാരതമേ കാണൂ' എന്ന തലക്കെട്ടോടെയാണ് 41,000 രൂപ വിലവരുന്ന ടീഷര്‍ട്ടിന്റ ചിത്രം സഹിതം ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തത്. ബര്‍ബറി എന്ന കമ്പനിയുടെ ഡിസൈനര്‍ ടീഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്നാണ് ആരോപണം.

രാഹുൽ ധരിച്ച ടി ഷർട്ടിന്റെ അതേ മാതൃകയിലുള്ള ബർബറി ടി ഷർട്ടിന്റെ പടവും പോസ്റ്റു ചെയ്തിട്ടുണ്ട്. 41,257 രൂപയാണ് ടി ഷർട്ടിന്റെ വിലയെന്നും പോസ്റ്റിൽ പറയുന്നു. 

ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. രാഹുൽ നടന്നു തുടങ്ങുമ്പോഴേക്കു വെപ്രാളപ്പെടുന്ന ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ലക്ഷം രൂപയുടെ കോട്ടിനെപ്പറ്റിയും ഒന്നര ലക്ഷം രൂപയുടെ കണ്ണടയെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
Shivakumar, Siddaramaiah
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com