ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി വിമതനായി മത്സരിക്കും; ഡെപ്യൂട്ടി സ്പീക്കര്‍ പാര്‍ട്ടി വിട്ടു

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു
ലക്ഷ്മികാന്ത് പര്‍സേക്കര്‍, സാവിത്രി കാവ്‌ലേക്കര്‍/ ഫയല്‍
ലക്ഷ്മികാന്ത് പര്‍സേക്കര്‍, സാവിത്രി കാവ്‌ലേക്കര്‍/ ഫയല്‍
Updated on
1 min read

പനാജി: ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് തിരിച്ചടി. മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിടുന്നു. ഇദ്ദേഹം മാന്‍ഡറിമ്മില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ ഭാര്യ സാവിത്രി കാവ്‌ലേക്കര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അംഗത്വം രാജിവെച്ചു. ബിജെപി വനിതാ വിഭാഗം വൈസ് പ്രസിഡന്റായിരുന്നു സാവിത്രി. സ്വതന്ത്രയായി മത്സരിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു. 

സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ഇസിഡോറെ ഫെര്‍ണാണ്ടസും ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. മുന്‍ പൊതുമരാമത്ത് മന്ത്രി ദീപക് പുഷ്‌കറും ബിജെപി വിമതനായി മല്‍സരിക്കാനൊരുങ്ങുകയാണ്. 

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഉത്പല്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്പലിനെ ആം ആദ്മി പാര്‍ട്ടിയും ശിവസേനയും ക്ഷണിച്ചിട്ടുണ്ട്. 

40 അംഗ നിയമസഭ മണ്ഡലങ്ങളില്‍ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗോവയില്‍ ഫെബ്രുവരി 14 നാണ് വോട്ടെടുപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com