

ന്യൂഡല്‍ഹി: തമിഴ്‌നാട് അടക്കം നാലു സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിനാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ ഒമ്പതിന് വോട്ടെണ്ണല്‍ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി അഞ്ചു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. അസമിലെ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.
തമിഴ്‌നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടന്‍ചാവടി, പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലെ നഗോണ്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ്.
നാമനിര്‍ദേശ പത്രികകള്‍ ഈ മാസം 16 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17 ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates