വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്; ജെഡിഎസിനും കോണ്‍ഗ്രസിനും കര്‍ണാടക വെറും 'എടിഎം': പ്രധാനമന്ത്രി 

കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും കുടുംബാധിപത്യ പാര്‍ട്ടികളാണ്
നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയില്‍/ പിടിഐ
നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയില്‍/ പിടിഐ
Updated on
1 min read

ബംഗലൂരു: വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചു. കോണ്‍ഗ്രസ് പാവപ്പെട്ടവരെ മറന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. 

കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണ്. പ്രധാനമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരുകള്‍ ഉള്ളപ്പോള്‍ ചില പ്രത്യേക കുടുംബങ്ങള്‍ മാത്രമേ തഴച്ചുവളരുകയുള്ളൂ, എന്നാല്‍ ബിജെപിക്ക് ഈ രാജ്യത്തെ ഓരോ കുടുംബവും ബിജെപിയുടെ സ്വന്തം കുടുംബമാണ്. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും കുടുംബാധിപത്യ പാര്‍ട്ടികളാണ്. 

സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താനാകില്ല, ജനങ്ങളുടെ പണം കൊള്ളയടിക്കല്‍ മാത്രമേ നടക്കൂ. കോണ്‍ഗ്രസും ജെഡിഎസും അഴിമതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഇത്തരം നടപടികള്‍ കര്‍ണാടകയിലെ ജനങ്ങള്‍ കണ്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mamata Banerjee, Abhishek Banerjee
Tarun Tejpal
supreme court
4,133 schools in Bengal have no students but 19,502 teachers: Central report
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com