ഇന്നലെ 20,799 പേര്‍ക്ക് കോവിഡ് ; 180 മരണം ; ചികിത്സയിലുള്ളത് രണ്ടരലക്ഷത്തിലേറെ

രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,31,21,247 ആയി ഉയര്‍ന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 20,799 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,718 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍  2,64,458 പേരാണ് ചികില്‍സയിലുള്ളത്. 26,718 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,31,21,247 ആയി ഉയര്‍ന്നു. 

180 പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 4,48,997 ആയി ഉയര്‍ന്നു. രാജ്യത്ത് 90,79,32,861 പേര്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com