ഇന്നലെ 37,593 പേര്‍ക്ക് കോവിഡ് ; 648 മരണം

രാജ്യത്ത് 3,17,54,281 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 34,169 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ  648 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത്  3,22,327 പേരാണ് ചികില്‍സയിലുള്ളത്. പുതുതായി  37,593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം  3,25,12,366 ആയി. രാജ്യത്ത് 3,17,54,281 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

648 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം  4,35,758 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 59,55,04,593 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com