ഇന്നലെ 46,617 പേര്‍ക്ക് കോവിഡ്; 853 മരണം ; ചികില്‍സയിലുള്ളവര്‍ അഞ്ചു ലക്ഷത്തിലേറെ

രാജ്യത്ത് 34,00,76,232 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.  59,384 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുതുതായി 46,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്.

രാജ്യത്ത് 2,95,48,302 പേര്‍ രോഗമുക്തി നേടി. 853 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,00,312 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 34,00,76,232 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com