

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനായുള്ള അപേക്ഷകൾ തള്ളിയെന്ന വാർത്ത നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും നൽകിയ അപേക്ഷ തള്ളി എന്ന വിധത്തിലുള്ള റിപ്പോർട്ട് നിഷേധിച്ച് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.
കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമർപ്പിച്ച അപേക്ഷകളിൽ വിദഗ്ധ സമിതി കൂടുതൽ വിവരങ്ങൾ തേടുകയാണുണ്ടായത് എന്നാണ് വിശദീകരണം.
മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള കൊവാക്‌സിന്റെ ഫലപ്രാപ്തിയെന്തായിരിക്കുമെന്ന് വിശദീകരിക്കാൻ ബയോടെക്ക് കൂടുതൽ സമയം തേടി. ബ്രിട്ടണിൽ നടന്ന കൊവിഷീൽഡിന്റെ പരീക്ഷണത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും വിദഗ്ധ സമിതി ആവശ്യപ്പട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates