

ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹിയ ലഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്‌സേനയാണ് അനുമതി നല്‍കിയത്. 2010ല്‍ ഡല്‍ഹയിലെ പരിപാടിയില്‍ രാജ്യവിരുദ്ധപരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം.
അരുന്ധതിയെ കൂടാതെ കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ മുന്‍ പ്രഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെപ്രോസിക്യൂട്ട് ചെയ്യാനും അനുമതി നല്‍കി. 2010 ഒക്ടോബറില്‍ സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2023 ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ ഐപിസി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
2010 ഒക്ടോബര്‍ 21ന് 'ആസാദി-ദെ ഒണ്‍ലി വേ' എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും പ്രസംഗിച്ചെന്നാണ് ആരോപണം.വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡല്‍ഹി പൊലീസ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
