ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കി ആദരിക്കണം, ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമരഹിതമായി നടത്തി; പ്രകീര്‍ത്തിച്ച് ബിജെപി നേതാവ്

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ രാജ്യത്ത് പുതിയ ഭരണഘടനാ പ്രതിസന്ധിക്ക് തിരികൊളുത്തിയിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രകീര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ
Gyanesh Kumar
​മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ANI
Edited By:
Updated on: 
1 min read

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ രാജ്യത്ത് പുതിയ ഭരണഘടനാ പ്രതിസന്ധിക്ക് തിരികൊളുത്തിയിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രകീര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ. പശ്ചിമ ബംഗാളില്‍ അക്രമരഹിതമായ നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയതിന് ഗ്യാനേഷ് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിക്കണമെന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നീക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതിന്റെ ക്രെഡിറ്റും ഗ്യാനേഷ് കുമാറിന് സമീക് ഭട്ടാചാര്യ നല്‍കി. എസ്‌ഐആര്‍ നടപടികളുടെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റു രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ് ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള ഭിന്നത തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പിന്തുണ. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സമീക് ഭട്ടാചാര്യ തള്ളി.

'ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണ്‍ എങ്കിലും നല്‍കി ആദരിക്കണം. യാതൊരുവിധ ഭയപ്പെടുത്തലും ഇല്ലാതെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ സന്തോഷവാന്മാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതക സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പശ്ചിമ ബംഗാള്‍ പോലൊരു അതിര്‍ത്തി സംസ്ഥാനത്ത്, വോട്ടര്‍ പട്ടികയില്‍ നിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഗ്യാനേഷ് കുമാര്‍ മുന്‍കൈയെടുത്തു'- സമീക് ഭട്ടാചാര്യ പറഞ്ഞു.

'പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ഇതുപോലൊരു തെരഞ്ഞെടുപ്പ് അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. അതിനാല്‍ പശ്ചിമ ബംഗാളിലെ പൊതുജനങ്ങള്‍ ഗ്യാനേഷ് കുമാറിനോട് നന്ദിയുള്ളവരാണ്. അവര്‍ പൂര്‍ണഹൃദയത്തോടെ അദ്ദേഹത്തെ അനുഗ്രഹിക്കുന്നു'- സമീക് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

Gyanesh Kumar
Explainer | ഡിജിറ്റല്‍ യുഗത്തിലെ അധികാര വടംവലിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയും; വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ
Gyanesh Kumar
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ട് ഹൈക്കോടതി; സിജെപി നേതാക്കള്‍ക്ക് നോട്ടീസ്
Summary

Deserves Padma Bhushan at least: Bengal BJP chief praises CEC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Plea in SC Against CEC Gyanesh Kumar
Top 5 24092026
rahul gandhi
Cockroach Janta Party's Abhijeet Dipke (C), Saurav Das, (L), and Ashuthosh Ranka held a press conference in New Delhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com