പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അര്‍ധരാത്രി ബീച്ചില്‍ പോയി, 20കാരിയെ കടന്നുപിടിച്ചു; ചെറുക്കാന്‍ ശ്രമിച്ച കാമുകനെ കുത്തിക്കൊന്നു, അജ്ഞാതര്‍ക്കായി തെരച്ചില്‍ 

മഹാരാഷ്ട്രയില്‍ അര്‍ധരാത്രി പുറത്തിറങ്ങിയ കമിതാക്കളെ രണ്ടു അജ്ഞാതര്‍ ചേര്‍ന്ന് ആക്രമിച്ചു
Published on

മുംബൈ: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി പുറത്തിറങ്ങിയ കമിതാക്കളെ രണ്ടു അജ്ഞാതര്‍ ചേര്‍ന്ന് ആക്രമിച്ചു. യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ 30കാരനെ കുത്തിക്കൊന്നതായി പൊലീസ് പറയുന്നു. പരിക്കേറ്റ 20കാരി ആശുപത്രിയില്‍ ചികിത്സയിലാണ്.

മുംബൈ മഹിം ബീച്ചില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടേയാണ് സംഭവം. രണ്ടു അജ്ഞാതര്‍ തന്നെ സമീപിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇത് ചെറുക്കാന്‍ കാമുകന്‍ ശ്രമിച്ചപ്പോഴാണ് അക്രമികളുടെ ഭാഗത്ത് നിന്ന് ആക്രണമുണ്ടായത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അവര്‍ ആക്രമിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com