വല്ല കാര്യവുമുണ്ടായിരുന്നോ!, അങ്ങോട്ട് കയറി 'ചൊറിഞ്ഞു'; പക്ഷിയില്‍ നിന്ന് ആനക്കുട്ടിക്ക് 'കണക്കിന് കിട്ടി'- വീഡിയോ 

പാറപ്പുറത്ത് ഇരിക്കുന്ന പക്ഷിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് ആനയ്ക്ക് വിനയായത്
ആനയും പക്ഷിയും നേര്‍ക്കുനേര്‍, സ്‌ക്രീന്‍ഷോട്ട്‌
ആനയും പക്ഷിയും നേര്‍ക്കുനേര്‍, സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

ചെറിയ ജീവികളെ കാണുമ്പോള്‍, ഇവ നിസാരം എന്ന് കരുതി വെറുതെ അങ്ങോട്ട് കയറി ആക്രമിക്കാന്‍ പോകുന്ന വലിയ ജീവികള്‍ക്ക് ചിലപ്പോഴെങ്കിലും പണി കിട്ടാറുണ്ട്. തുടര്‍ച്ചയായി കുരച്ച് മനോധൈര്യം കൊണ്ട് മാത്രം സിംഹത്തെ തുരത്തുന്ന നായയുടെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ ആനയ്ക്ക് ഒരു പക്ഷി നല്‍കുന്ന പാഠമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പാറപ്പുറത്ത് ഇരിക്കുന്ന പക്ഷിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് ആനയ്ക്ക് വിനയായത്. ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്കുവെച്ചത്. തുമ്പിക്കൈയില്‍ വെള്ളമെടുത്ത് പക്ഷിയ്ക്ക് നേരെ ഒഴിച്ചാണ് ആന പ്രകോപിപ്പിച്ചത്.

ആന പിന്മാറാന്‍ തുടങ്ങിയപ്പോഴാണ് പക്ഷിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പക്ഷിയുടെ കൊത്തേറ്റ് ആന രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം. അതിനിടെ പക്ഷിയുടെ കൊത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആന പെടാപ്പാട് പെടുന്നതും വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com