'ജീവിതത്തില്‍ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്ന്'; രാമക്ഷേത്രത്തിലെത്തി ഇറോള്‍ മസ്‌ക്, വിഡിയോ

മകള്‍ അലക്‌സാണ്ട്ര മസ്‌കിനൊപ്പമെത്തിയ എറോള്‍ സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിച്ചു
Elon Musk's father Errol Musk, front right, offers prayers at the Lord Ram temple in Ayodhya
ഇറോള്‍ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ -Errol Musk പിടിഐ
Updated on
1 min read

അയോധ്യ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ(Errol Musk) പിതാവ് ഇറോള്‍ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. 'ജീവിതത്തില്‍ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്നാ'യിരുന്നു ക്ഷേത്ര ദര്‍ശനമെന്നും അദ്ദേഹം പ്രതികരിച്ചു.

മകള്‍ അലക്‌സാണ്ട്ര മസ്‌കിനൊപ്പമെത്തിയ എറോള്‍ സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും യാത്ര ഉപേക്ഷിച്ചതായാണ് വിവരം. കടുത്ത ചൂടിനെ തുടര്‍ന്നാണാണ് തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

'ഇത് അതിശയകരമാണ്, തികച്ചും അത്ഭുതകരമാണ്, ഞാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണിത്. എനിക്കിത് കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്, ക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാനാവില്ല, വലിയ ക്ഷേത്രം, ഇത് ലോകത്തിലെ ഒരു അത്ഭുതം പോലെയാകും,' ഇറോള്‍ പിടിഐയോട് പറഞ്ഞു.

'ഇന്ത്യയിലെ എന്റെ അനുഭവം അതിശയകരമായിരുന്നു. സെര്‍വോടെക്കുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാകും, രാജ്യത്ത് ധാരാളം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്ഷേത്രങ്ങളും ഇവിടത്തെ ജനങ്ങളും അതിശയിപ്പിക്കുന്നതാണ്.' രണ്ട് ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ശേഷം ഇറോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. സെര്‍വോടെക് റിന്യൂവബിള്‍ പവര്‍ സിസ്റ്റത്തിന്റെ ആഗോള ഉപദേഷ്ടാവായ എറോള്‍, കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറ് വരെ ഇന്ത്യയിലുണ്ടാകും.

ദുരന്തത്തില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി; അനുശോചിച്ച് പ്രധാനമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com