തൊലി വെളുപ്പ് നോക്കി 'ജാതിയും മതവും' നിശ്ചയിക്കാന്‍ പറ്റില്ല; മദ്രാസ് ഹൈക്കോടതി

സമുദായ സര്‍ട്ടിഫിക്കറ്റ് ആധികാരികമല്ലെന്ന വിധി റദ്ദാക്കി
Madras High Court
Madras High Court
Updated on
1 min read

ചെന്നൈ: തൊലി വെളുപ്പും ഉയരവും ചുരുണ്ട മുടിയുമൊക്കെ നോക്കി ഒരു വ്യക്തിയുടെ ജാതിയും മതവും നിശ്ചയിക്കാന്‍ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട സമുദായത്തില്‍പ്പെട്ടവരുടെ സ്വീകാര്യതയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. തന്റെ ഹിന്ദു ആദി ദ്രാവിഡര്‍ സമുദായ സര്‍ട്ടിഫിക്കറ്റ് ആധികാരികമല്ലെന്നു വിധിച്ച തിരുവണ്ണാമല ജില്ലാ വിജിലന്‍സ് കമ്മിറ്റി ഉത്തരവിനെതിരെ കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എം രവികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി നിരീക്ഷണം.

ഹിന്ദു ആദി ദ്രാവിഡര്‍ സമുദായത്തില്‍പ്പെട്ട തന്റെ പിതാവ് 1960ല്‍ ക്രിസ്തുമതം സ്വീകരിച്ചു. തന്റെ ജനന ശേഷം 1983ല്‍ അച്ഛനും താനും ഹിന്ദു മതത്തിലേക്ക് വീണ്ടും മാറി. അച്ഛന്റെ പേര് ആര്‍ അയ്യാവു ജെയിംസ് എന്നായിരുന്നത് ആര്‍ മുനുസാമി എന്നും തന്റെ പേര് എ സൗന്ദരരാജന്‍ എന്നതില്‍ നിന്നു എം രവികുമാര്‍ എന്നുമാക്കി. 1986ല്‍ ഹിന്ദി ആദി ദ്രാവിഡര്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ജോലിയില്‍ നിന്നു താന്‍ വിരമിക്കുന്ന സമയമായ 2026 മെയ് നാലിന് വിജിലന്‍സ് കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമല്ലെന്നു വിധിച്ചു.

Madras High Court
പൂജയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; രഹസ്യ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു: സേലത്ത് വ്യാജ ആൾദൈവം പിടിയിൽ

രവികുമാറും കുടുംബാംഗങ്ങളും വെളുത്ത നിറമുള്ളവരും നല്ല ഉയരവും ശരീരഘടനയും ചുരുണ്ട മുടിയും ഉള്ളവരാണെന്നും തമിഴും ഇംഗ്ലീഷും സംസാരിച്ചിരുന്നുവെന്നും എന്നുമാണ് കമ്മിറ്റി ഇതിനു കാരണമായി നിരത്തിയത്. ഇതിനെതിരെയാണ് രവികുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ വാദം കേട്ട ജസ്റ്റിസ് ഡി ഭരത് ചക്രവര്‍ത്തിയുടെ ബഞ്ച് വിജിലന്‍സ് കമ്മിറ്റി ഉത്തരവ് റദ്ദാക്കി.

Madras High Court
ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്
Madras High Court
വിജയ്‌യുടെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം
Summary

Madras High Court made the observation while setting aside an order, which held that a community certificate held by a man was not genuine citing physical attibutes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com