ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ വിജയം; സിപിഎം രണ്ടാമത്; തൃണമൂലിന് ലഭിച്ചത് 7,783 വോട്ട് മാത്രം

സിപിഎം സ്ഥാനാര്‍ഥി 40, 645 വോട്ട് നടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 10,884 വോട്ട് ലഭിച്ചു.
Debangshu Panda of BJP wins
ദേബാങ്ഷു പാണ്ഡെ
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റീ പോളിങ് നടന്ന ഫല്‍ട്ട മണ്ഡലത്തില്‍ റെക്കോര്‍ഡ് വിജയവുമായി ബിജെപി. ബിജെപി സഥാനാര്‍ഥി ദേബാങ്ഷു പാണ്ഡെ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്.

Debangshu Panda of BJP wins
കക്ക വാരാന്‍ ഇറങ്ങി; എട്ടുപേര്‍ നദിയില്‍ മുങ്ങി മരിച്ചു

ബിജെപി സ്ഥാനാര്‍ഥി 1,49,66 വോട്ട് നേടി. സിപിഎം സ്ഥാനാര്‍ഥി 40, 645 വോട്ട് നടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 10,884 വോട്ട് ലഭിച്ചു. 7,783 വോട്ട് മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥി ജഹാംഗീര്‍ ഖാനിന് ലഭിച്ചത്.

Debangshu Panda of BJP wins
ബക്രീദിന് ദിവസങ്ങള്‍ മാത്രം; പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകള്‍

തെക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലാണ് ഫല്‍ട്ട മണ്ഡലം. 285 ബൂത്തുകളുള്ള ഇവിടെ മെയ് 21 നാണ് റീപോള്‍ നടന്നത്. ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 29നാണ് ഇവിടെയും ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വോട്ടിങ് മെഷീനിലെ ചിഹ്നം മറച്ചുവെച്ചെന്ന് ഉള്‍പ്പെടെയുള്ള ആരോപണം ഉയര്‍ന്നതോടെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി ആരോപിച്ചു. ഇവിഎമ്മില്‍ കൃത്രിമം കാണിച്ചാണ് ബിജെപി വിജയം സ്വന്തമാക്കിയതെന്നാണ് മമതയുടെ ആരോപണം.

Summary

Falta election result: Debangshu Panda of BJP wins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com