ദീപാവലി ആഘോഷത്തിനിടെ പടക്കം ദേഹത്ത് വീണ് പൊട്ടി; നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജലന്ധറില്‍ ഞായറാഴ്ച രാത്രി ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു/ പിടിഐ
ജലന്ധറില്‍ ഞായറാഴ്ച രാത്രി ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു/ പിടിഐ
Updated on
1 min read

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം.

പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു.28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു.  അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com