

ന്യൂഡല്‍ഹി: നന്ദിയുള്ള ജനതയ്ക്ക് വീര്‍ സവര്‍ക്കറുടെ ധീരതയും പോരാട്ടവും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവര്‍ക്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ (മെയ് 28) ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സവര്‍ക്കര്‍ (Savarkar)ഭാരതമാതാവിന്റെ യഥാര്‍ഥ പുത്രനാണ്. കൊളോണിയല്‍ ബ്രിട്ടീഷ് ശക്തിയുടെ ഏറ്റവും കഠിനമായ പീഡനങ്ങള്‍ക്കിരയായപ്പോള്‍ പോലും മാതൃരാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ത്യാഗങ്ങളും പ്രതിബദ്ധതയും വികസിത ഇന്ത്യയുടെ നിര്‍മാണത്തിന് ദീപസ്തംഭമായി വര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നാണ് സവര്‍ക്കറുടെ മുഴുവന്‍ പേര്. 1883ല്‍ മഹാരാഷ്ട്രയിലാണ് ജനനം. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന സവര്‍ക്കര്‍ ആത്മകഥ എഴുതിയതുമുതല്‍ ധീരന്‍ എന്നര്‍ഥമുള്ള വീര്‍ എന്ന വിശേഷണം സ്വയം ഉപയോഗിക്കാന്‍ തുടങ്ങി.
നാസിക് കലക്ടറായിരുന്ന ജാക്‌സണെ വധിക്കാന്‍ ശ്രമിച്ചതിനും ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഗൂഢാലോചന നടത്തിയതിനും 50 കൊല്ലത്തെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ജയിലലടക്കുകയും ചെയ്തു. ഹിന്ദു ദേശീയ വാദികളുടെ നായകനായ സവര്‍ക്കര്‍ എഴുത്തുകാരനും കവിയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
