വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍

ആക്രമണത്തില്‍ വരന്റെ വീട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.
Guests attack bride, groom after not being served liquor at wedding in MP village
വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ ഒരു സംഘം അയല്‍വാസികളായ അതിഥികള്‍ വിവാഹവേദിയില്‍ വച്ച് വധുവരന്‍മാരെയും ബന്ധുക്കളെയും ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പട്ടായ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തില്‍ വരന്റെ വീട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.

Guests attack bride, groom after not being served liquor at wedding in MP village
ഇളയ മകന്റെ അസുഖം മാറാന്‍ പതിമൂന്നുകാരിയായ മകളെ ബലി നല്‍കി; അമ്മയും മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

പ്രദേശവാസിയായ മഹേഷ് ജാതവിന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ അയല്‍വാസികളായ ഒരു സംഘം മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വീട്ടുകാര്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കത്തിന്റെ തുടക്കം. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അയല്‍വാസികള്‍ മദ്യം ആവശ്യപ്പെട്ട് എത്തിയതെന്ന് വരന്റെ അമ്മ പറഞ്ഞു. മദ്യം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ മദ്യം വാങ്ങാനായി പണം ആവശ്യപ്പെട്ടു. ഇതും വിസമ്മതിച്ചതോടെ അയല്‍വാസികളായ ഒരു സംഘം വധുവരന്‍മാരെയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

Guests attack bride, groom after not being served liquor at wedding in MP village
'ക്രിസ്ത്യാനികൾ വിഡ്ഢികളല്ല, ഭാവിയിലും തെരഞ്ഞെടുപ്പുകൾ ഉണ്ടാകുമെന്ന് ഓർക്കണം'; എഫ്‌സിആര്‍എക്കെതിരെ നിലപാട് കടുപ്പിച്ച് സിബിസിഐ

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ വരന്റെ കുടുംബാംഗങ്ങള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

Summary

Guests attack bride, groom after not being served liquor at wedding in MP village

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com