ഫ്‌ലാറ്റ് കൈമാറല്‍ വൈകിപ്പിച്ചാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം: സുപ്രീംകോടതി

കേസിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കോടതി പരാതി സ്വീകരിച്ചിരുന്നുവെന്നും പിന്നീട് അത് ആര്‍ബിട്രേഷനിലേക്ക് മാറ്റിയതായും രേഖകളില്‍ പറയുന്നു
supreme court
സുപ്രീംകോടതിfile
Updated on
1 min read

ന്യൂഡല്‍ഹി: ഫ്‌ളാറ്റ് കൈമാറല്‍ വൈകിപ്പിച്ചാല്‍ താമസക്കാര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റ് കൈമാറാന്‍ വൈകിയതിലൂടെ സേവനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കുന്ന സമയത്ത് അപ്പീല്‍ക്കാരന്‍ ഒരു 'ഉപഭോക്താവ്' അല്ലെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ 2016ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഫ്‌ളാറ്റ് കൈമാറ്റത്തില്‍ ഉണ്ടായ താമസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അവകാശം, കൈമാറ്റത്തിന് മുമ്പ് സംഭവിച്ച വൈകിപ്പിക്കലിലും ബാധകമാണ്. പിന്നീട് ഫ്‌ളാറ്റ് ഏറ്റെടുത്തതുകൊണ്ട് മാത്രം ആ അവകാശങ്ങള്‍ ഇല്ലാതാകില്ലെന്നും കോടതി പറഞ്ഞു. 2003 ജനുവരിയില്‍ ഡല്‍ഹിയിലെ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയില്‍ അംഗമായ ആളാണ് ഫ്‌ളാറ്റ് വാങ്ങിയത്.

കേസിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കോടതി പരാതി സ്വീകരിച്ചിരുന്നുവെന്നും പിന്നീട് അത് ആര്‍ബിട്രേഷനിലേക്ക് മാറ്റിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ ആര്‍ബിട്രേഷന്‍ ക്ലോസ് ഉള്ളതുകൊണ്ട് മാത്രം ഉപഭോക്തൃ കോടതിയുടെ അധികാരം ഇല്ലാതാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കൂടാതെ, പരാതിയില്‍ ഉണ്ടായ വൈകിപ്പ്, അതിന്റെ ഉത്തരവാദിത്വം, ഫ്‌ലാറ്റ് നിബന്ധനകളോടെ സ്വീകരിച്ചോയെന്നത് തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യേണ്ട വിഷയങ്ങളാണെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുന്നില്‍ വിചാരണ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല, ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Summary

Homebuyer can seek compensation for delayed delivery after taking possession: SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com