

ബെംഗളൂരു: കര്ണാടകയിലെ ഹിജാബ് വിവാദത്തില് പ്രതിഷേധിക്കുന്ന പെണ്കുട്ടികള്ക്ക് പിന്തുണയുമായി കോണ്ഗ്രസ്. കോണ്ഗ്രസ് എംഎല്എ കനീസ് ഫാത്തിമയുടെ നേതൃത്വത്തില് ഹിജാബിന് വേണ്ടി പ്രതിഷേധ പ്രകടനം നടന്നു. ' യൂണിഫോമിന് ചേരുന്ന തരത്തില് ഹിജാബിന്റെ നിറം മാറ്റാന് ഞങ്ങള് തയ്യാറാണ്. പക്ഷേ ഹിജാബ് ഉപേക്ഷിക്കാന് സാധിക്കില്ല. നിയമസഭയിലും ഞാന് ഹിജാബ് ഉപയോഗിക്കുന്നുണ്ട്. അവര്ക്ക് പറ്റുമെങ്കില് എന്നെ തടയട്ടേ. സര്ക്കാര് നയത്തിന് എതിരെ ഉഡുപ്പിയിലും പ്രതിഷേധം സംഘടിപ്പിക്കും'- എംഎല്എ കനീസ് ഫാത്തിമ പറഞ്ഞു.
വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിന് എതിരെ ഒരു വിഭാഗം മുസ്ലിം വിദ്യാര്ത്ഥിനികള് 'ഐ ലവ് ഹിജാബ്' എന്ന പേരില് ക്യാമ്പയിന് ആരംഭിച്ചിരുന്നു. ഇതിന് പിന്തുണയുമായാണ് കോണ്ഗ്രസ് എംഎല്എ രംഗത്തുവന്നിരിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ വിമര്ശനവുമായി കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും ശശി തരൂരും രംഗത്തുവന്നിരുന്നു. നേതൃത്വത്തിന്റെ പ്രതികരണം വന്നതിന് പിന്നാലെ, പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് കോണ്ഗ്രസ്.
ഉഡുപ്പിയില് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്ത്ഥിനികളെ സ്കൂളിലും കോളജിലും കയറ്റാതെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം വിദ്യാര്ത്ഥികള് ക്യാമ്പയിനുമായി രംഗത്തെത്തിയത്.
'ഐ ലവ് ഹിബാജ്' ക്യാമ്പയിന് എതിരെ ഭരണകക്ഷിയായ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കര്ണാകടയെ താലിബാന് ആക്കാന് സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. വിദ്യാഭ്യാസം തുടരണമെങ്കില് ഈ വിദ്യാര്ത്ഥികള് ഹിജാബ് ഒഴിവാക്കേണ്ടിവരുമെന്നും ബിജെപി പറഞ്ഞു.
മൈസൂരു ബന്നിമണ്ഡപിന് മുന്നില് ഒത്തുകൂടിയ വിദ്യാര്ത്ഥിനികളാണ് സര്ക്കാരിന് എതിരെ പ്രതിഷേധം നടത്തിയത്. ഹിജാബിന് എതിരെ ബിജെപി അനുകൂലികളായ ഹിന്ദു വിദ്യാര്ത്ഥികള് കാവി ഷോള് ധരിച്ച് കോളജുകളില് എത്തിയിരുന്നു.
വിവാദം വര്ഗീയ വിഷയമായി മാറുന്ന സാഹചര്യത്തില് സ്ഥിതിഗതികള് ചര്ച്ച ചെയ്യാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതല യോഗം ചേര്ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും യോഗത്തില് പങ്കെടുത്തിരുന്നു.
അതേസമയം, വിവാദത്തില് പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി വി സുനില് കുമാര് രംഗത്തെത്തി. കര്ണാടകയെ താലിബാനാക്കാന് താന് സമ്മതിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായി പിന്നോട്ടുനില്ക്കുന്ന കുടുംബത്തിലെ വിദ്യാര്ത്ഥികള്ക്ക് എങ്ങനെ ഹൈക്കോടതിയില് പോകാന് സാധിക്കുമെന്നും ആരാണ് ഇവര്ക്ക് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates