ഇന്ത്യൻ ടെക്കികളായ ദമ്പതികളും മകനും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ

ഭാര്യയേയും മകനേയും വെടിവച്ചു കൊന്നതിനു ശേഷം യോ​ഗേഷ് ആത്മഹത്യ ചെയ്തതെന്ന് നി​ഗമനം
യോഗേഷ്, ഭാര്യ പ്രതിഭ, മകൻ യഷ്/ഫോട്ടോ: ഫെയ്സ്ബുക്ക്
യോഗേഷ്, ഭാര്യ പ്രതിഭ, മകൻ യഷ്/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

വാഷിങ്ടൺ: ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരാണ് മരിച്ചത്. 

മെറിലാൻഡിലെ വീടിനുള്ളിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മകനേയും വെടിവച്ചു കൊന്നതിനു ശേഷം യോ​ഗേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ദാവൻഗരെ സ്വദേശികളായ ദമ്പതികൾ സോഫ്‌റ്റ്‌വെയർ എൻജിനീയർമാരാണ്. യോ​ഗേഷ് ഒൻപത് വർഷമായി യുഎസിൽ ജോലി നോക്കുകയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com