

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍ 292 ഇടത്താണ് എന്‍ഡിഎ ജയിച്ചത്. മുന്നണി എന്ന നിലയില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടിയെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. 370 ലക്ഷ്യമിട്ട് പ്രചാരണത്തിന് ഇറങ്ങിയ ബിജെപിക്ക് 240 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. കേവല ഭൂരിപക്ഷത്തിന് 33 സീറ്റുകളുടെ കുറവ്. ഹിന്ദിഹൃദയഭൂമിയില്‍ ഇന്ത്യ സഖ്യം നടത്തിയ മുന്നേറ്റമാണ് ബിജെപിക്ക് തിരിച്ചടിയായത്.
33 മണ്ഡലങ്ങളില്‍ 6,26,311 വോട്ടുകള്‍ കൂടി കിട്ടിയിരുന്നുവെങ്കില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചേനെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പലയിടത്തും നേരിയ മാര്‍ജിനിലാണ് ബിജെപി തോറ്റത്. പട്ടിക താഴെ: (മണ്ഡലം/ സംസ്ഥാനം/ മാര്‍ജിന്‍)
1. ചണ്ഡീഗഡ്- ചണ്ഡീഗഡ്- 2504
2. ഹമീര്‍പൂര്‍- ഉത്തര്‍പ്രദേശ്- 2,629
3. സേലംപൂര്‍- ഉത്തര്‍പ്രദേശ്- 3,573
4. ധൂലൈ- മഹാരാഷ്ട്ര- 3,831
5. ധൗരാഹ്ര- ഉത്തര്‍പ്രദേശ്- 4449
6. ദാമന്‍ ദിയു- ദാദ്രനഗര്‍ ഹവേലി ദാമന്‍ ദിയു- 6,225
7. ആരാംബാഗ്- പശ്ചിമ ബംഗാള്‍- 6,399
8. ബീഡ് - മഹാരാഷ്ട്ര- 6,553
9. ദക്ഷിണ ഗോവ- ഗോവ- 13,535
10. തിരുപ്പതി- ആന്ധ്രാപ്രദേശ്- 14,569
11. ആന്‍ല- ഉത്തര്‍പ്രദേശ്- 15,969
12. തിരുവനന്തപുരം- കേരളം- 16,077
13. ആറ്റിങ്ങല്‍- കേരളം- 16,272
14. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍- മഹാരാഷ്ട്ര- 16,514
15. ജുന്‍ജുനു- രാജസ്ഥാന്‍- 18,235
16. സസാരാം- ബിഹാര്‍- 19,157
17. അമരാവതി- മഹാരാഷ്ട്ര- 19,731
18. ലുധിയാന- പഞ്ചാബ്- 20,942
19. ചന്ദൗലി- ഉത്തര്‍പ്രദേശ്- 21,565
20. സോനിപട്ട്- ഹരിയാന- 21,816
21. ദുംക- ഝാര്‍ഖണ്ഡ്- 22,527
22. മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശ്- 24,672
23. ദാവന്‍ഗരെ- കര്‍ണാടക- 26,094
24. മേദിനിപൂര്‍- പശ്ചിമ ബംഗാള്‍- 27,191
25. ഗുല്‍ബര്‍ഗ- കര്‍ണാടക- 27,205
26. ഇറ്റാ- ഉത്തര്‍പ്രദേശ്- 28,052
27. അഹമ്മദ്‌നഗര്‍- മഹാരാഷ്ട്ര- 28,929
28. മുംബൈ നോര്‍ത്ത് ഈസ്റ്റ്- മഹാരാഷ്ട്ര- 29,861
29 ബക്‌സര്‍- ബിഹാര്‍-30,091
30. ബനസ്‌കന്ത- ഗുജറാത്ത്- 30,406
31. ബങ്കുറ- പശ്ചിമ ബംഗാള്‍- 32,778
32. ഫത്തേപൂര്‍- ഉത്തര്‍പ്രദേശ്- 33,199
33. ഖേരി- ഉത്തര്‍പ്രദേശ്- 34,329
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates