ചികില്‍സയിലുള്ളത് മൂന്നു ലക്ഷത്തില്‍ താഴെ മാത്രം ; 24 മണിക്കൂറിനിടെ 22,272 പേര്‍ക്ക് രോഗബാധ 

കഴിഞ്ഞ 24 മണിക്കൂറിനിടെ  22,274 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്ത് പോയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
കോവിഡ് പരിശോധന നടത്തുന്ന / പിടിഐ ചിത്രം
കോവിഡ് പരിശോധന നടത്തുന്ന / പിടിഐ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,69,118 ആയി ഉയര്‍ന്നു. 

അതേസമയം രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തിലും കുറവാണ്.  2,81,667 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ  22,274 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്ത് പോയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  97,40,108 ആയി ഉയര്‍ന്നിട്ടുണ്ട്. 

ഇന്നലെ മാത്രം 251 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ  1,47,343 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഡിസംബര്‍ 25 വരെ 16,71,59,289 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 8,53,527 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com