മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ചു കൊന്നു; ഒളിവില്‍ 

മധ്യപ്രദേശില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ചു കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ബിജെപി നേതാവ് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭോപ്പാലിലെ സായ് നഗര്‍ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജേന്ദ്ര പാണ്ഡെയ്ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന രാജേന്ദ്ര തോക്ക് എടുത്ത് വെടിവെയ്ക്കുകയായിരുന്നു. ഇടുപ്പില്‍ വെടിയേറ്റ ഭാര്യ തല്‍ക്ഷണം തന്നെ മരിച്ചതായും പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോള്‍ മകളും മരുമകനും വീട്ടില്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.മുന്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു രാജേന്ദ്ര.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER