കാമുകിക്കൊപ്പം ആഘോഷിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്തു;  നല്‍കിയത് ഭാര്യയുടെ ഐഡി കാര്‍ഡ്; ജിപിഎസ് വഴി കൈയോടെ പിടിച്ച് യുവതി

കാമുകിയ്‌ക്കൊപ്പം മുറിയെടുക്കാന്‍ തന്റെ ആധാര്‍ കാര്‍ഡാണ് ഉപയോഗിച്ചതെന്ന് യുവതി മനസിലാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പൂനെ: ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത നാല്‍പ്പത്തിയൊന്നുകാരനായ ഭര്‍ത്താവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ വ്യവസായിക്കെതിരെ പുനെ ഹിഞ്‌ജേവാഡി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഡയറക്ടറാണ് ഭാര്യ. ഭാര്യയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത്. ഭര്‍ത്താവിനെ നിരീക്ഷിക്കുന്നതിനായി എസ് യുവി കാറില്‍ യുവതി ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇയാള്‍ ബംഗളുരൂവില്‍ ബിസിനിസ് ട്രിപ്പ് പോകുന്നതായി ഭാര്യയോട് പറഞ്ഞു. എന്നാല്‍ ഭാര്യ ജിപിഎസ് പരിശോധിച്ചപ്പോള്‍ വാഹനം പൂനെയിലുള്ളതായി കണ്ടെത്തി.

തുടര്‍ന്ന് കാറിന്റെ ലൊക്കേഷന്‍ കണ്ടെത്തിയ യുവതി ഹോട്ടലുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഭര്‍ത്താവ് മറ്റൊരു യുവതിയ്‌ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത വിവരം അറിഞ്ഞത്. കാമുകിയ്‌ക്കൊപ്പം മുറിയെടുക്കാന്‍ തന്റെ ആധാര്‍ കാര്‍ഡാണ് ഉപയോഗിച്ചതെന്ന് യുവതി മനസിലാക്കി.തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിസിനസുകാരനെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവും കാമുകിയും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Telegram, Pavel Durov
ritabrata, culcutta hc
uddhav thackeray. eknath shinde
NTA Director Abishek Singh
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com