

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ടീ ഷര്‍ട്ട്, ജീന്‍സ് എന്നിവ ധരിക്കാതെ, ഔപചാരിക വേഷം ധരിച്ച് മാത്രമേ ഡ്യൂട്ടിക്ക് എത്താന്‍ പാടുള്ളൂവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ വരുമ്പോള്‍ ടീ ഷര്‍ട്ട്, ജീന്‍സ് എന്നിവ ധരിച്ച് ഡ്യൂട്ടിക്ക് വരാന്‍ പാടില്ല. ഔപചാരിക വസ്ത്രം ധരിച്ച് മാത്രമേ വരാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലും ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഉണ്ട്. ഔപചാരിക വസ്ത്രം ധരിച്ച് മാത്രമേ സര്‍ക്കാര്‍ ഓഫീസുകളില്‍ വരാന്‍ പാടുള്ളുവെന്നാണ് ഈ സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates