മുംബൈ: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്.
മഹാരാഷ്ട്രയില്‍ ഇന്ന് 44,388 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,31 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12 പേര്‍ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഒമൈക്രോണ്‍ ബാധിതര്‍ 1216 ആണ്. മുംൈബയില്‍ മാത്രം ഇരുപതിനായിരത്തോളം പേര്‍ക്കാണ് രോഗം. പൂനെയിലും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നേരിയ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പുതുക്കിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജിമ്മിലും ബ്യൂട്ടി സലൂണിലും അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം. എല്ലാവരും മാസ്‌ക് ധരിക്കണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് അനുമതി. കൂടാതെ ജീവനക്കാരും വാക്‌സിന്‍ എടുത്തവരാകണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ 12,895 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.
പ്രതിദിനരോഗികളില്‍ പകുതിയും ചെന്നൈയിലാണ്. 6,186 പേര്‍ക്കാണ് വൈറസ് ബാധ. 12 പേര്‍ മരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണായിരുന്നു
പശ്ചിമബംഗാളില്‍ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചു. 24 മണിക്കൂറിനിടെ 24,287 പേര്‍ക്കാണ് വൈറസ് ബാധ. 18 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 78,111 ആയി. ഇതുവരെ 16, 57,034 പേര്‍ രോഗമുക്തി നേടി. മരണ സംഖ്യ 19,901 ആയി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 22,751 പേര്‍ക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേര്‍ മരിച്ചു. ടിപിആര്‍ 23.53 ആണ്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകള്‍ 60,733 ആയി. ഇതുവരെ രോഗമുക്തി നേടിയത് 14,63,837 പേരാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates