കടിയേറ്റ ഭാര്യയ്‌ക്കൊപ്പം കൈയില്‍ പാമ്പുമായി ഭര്‍ത്താവ് ആശുപത്രിയില്‍; ഭയന്നുവിറച്ച് ഡോക്ടര്‍മാരും ജീവനക്കാരും

ഉത്തര്‍പ്രദേശില്‍ കടിയേറ്റ ഭാര്യയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കൈയില്‍ പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കടിയേറ്റ ഭാര്യയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കൈയില്‍ പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍. ഭാര്യയെ കടിച്ച പാമ്പിനെ കുപ്പിയിലാക്കിയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. 

ഉന്നാവോയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. രാമേന്ദ്ര യാദവാണ് ഭാര്യയ്‌ക്കൊപ്പം പാമ്പിനെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് ഏത് തരത്തിലുള്ള പാമ്പാണ് ഭാര്യയെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുമെന്ന് കരുതിയാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് രാമേന്ദ്രയുടെ വിശദീകരണം.

വീട്ടുജോലിക്കിടെയാണ് രാമേന്ദ്രയുടെ ഭാര്യ റീനയെ പാമ്പു കടിച്ചത്. റീനയുടെ നിലവിളി കൊണ്ട് ഓടിയെത്തിയ വീട്ടുകാരാണ് റീനയെ ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയത്. കൂടെ റീനയെ കടിച്ച പാമ്പിനെ കുപ്പിയിലാക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് രാമേന്ദ്ര പറയുന്നു. റീന അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

കടിയേറ്റ പാട് നോക്കി ഏത് പാമ്പാണ് കടിച്ചത് എന്ന് മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. അതിനാല്‍ പാമ്പിനെ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാമേന്ദ്ര പാമ്പിനെ വിട്ടയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER