പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും മിണ്ടുന്നില്ല; ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് യുവാവ് 

ഉത്തര്‍പ്രദേശില്‍ കല്യാണം കഴിഞ്ഞ് അഞ്ചുമാസത്തിന് ശേഷം ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് യുവാവ്
Published on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണം കഴിഞ്ഞ് അഞ്ചുമാസത്തിന് ശേഷം ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് യുവാവ്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തന്നോട് അകലം പാലിക്കുന്ന ഭാര്യയുടെ പെരുമാറ്റം യുവാവിനെ അസ്വസ്ഥനാക്കി. തുടര്‍ന്ന് തുറന്നുചോദിച്ചപ്പോള്‍ കാമുകനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിക്കുകയായിരുന്നു.

കാന്‍പൂരിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശര്‍മ്മ മെയ് മാസത്തിലാണ് വിവാഹം ചെയ്തത്. കല്യാണത്തിന് ശേഷം യുവതി തന്നോട് അടുപ്പം കാണിക്കാതെ അകലം പാലിച്ചതായി പങ്കജ് ശര്‍മ്മ പറയുന്നു. ആരോടും യുവതി മിണ്ടാറില്ല. തുടര്‍ന്ന് എന്താണ് കാര്യമെന്ന് അറിയാന്‍ തുറന്നുചോദിപ്പോള്‍ കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് യുവതി വെളിപ്പെടുത്തിയതായി പങ്കജ് ശര്‍മ്മ പറയുന്നു. 

ഇക്കാര്യം പങ്കജ് വീട്ടുകാരോട് പറഞ്ഞു. ആദ്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ ആഗ്രഹത്തില്‍ യുവതി ഉറച്ചുനിന്നു. വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തി. ഇവിടെ വച്ചും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെ കാമുകനൊപ്പം ഒരുമിച്ച് താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു. കല്യാണത്തിന് വേണ്ട ക്രമീകരണങ്ങളും ഒരുക്കിയത് പങ്കജാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com